ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി തമിഴ് നടൻ പ്രഭുദേവ. പുതിയ ചിത്രമായ ‘പേട്ടറാപ്പി’ന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ വേളയിലാണ് താരത്തിന്റെ ക്ഷേത്രദർശനം. പ്രഭുദേവ ക്ഷേത്ര ദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
എസ്. ജെ. സിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പേട്ടറാപ്പ്’. കേരളത്തിന് പുറമെ ചെന്നൈ, പോണ്ടിച്ചേരി, പൊള്ളാച്ചി, തായ്ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നൽകുന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഡി. ഇമ്മൻ ആണ്.