പത്തനംതിട്ട: സന്നിധാനത്ത് ശരണം വിളികളുടെ അകമ്പടിയോടെ ശബരിമല ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ 8.20-നും ഒമ്പതിനും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് കൊടിയേറ്റ് നടന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കൊടിയേറ്റ് നടത്തി. മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരി സഹകാർമ്മികനായി.
വരും ദിവസങ്ങളിൽ ഉത്സവബലിയും ഉത്സവബലി ദർശനവും എഴുന്നള്ളിപ്പും നടക്കും. മാർച്ച് 24-നാണ് ശരംകുത്തിയിൽ പള്ളിവേട്ട നടക്കുക. പൈങ്കുനി ഉത്രം നാളായ മാർച്ച് 25-നാണ് ആറാട്ട്. അന്നേ ദിവസം രാവിലെ ഒമ്പതിന് സന്നിധാനത്ത് നിന്ന് പമ്പയിലേക്ക് ആറാട്ട് എഴുന്നള്ളത്ത് നടക്കും. രാത്രി 11.30-നാണ് പമ്പയിൽ ആറാട്ട് നടക്കുക.
എഴുന്നള്ളത്ത് തിരികെ സന്നിധാനത്ത് എത്തിയ ശേഷം രാത്രി കൊടിയിറങ്ങും. അന്ന് രാത്രി തന്നെ നട അടയ്ക്കും.