കന്നി കീരിടം മോഹിച്ച് ഡൽഹിയും ബാംഗ്ലൂരും! പെൺപടയിലൂടെ 16 വർഷത്തെ ഐപിഎൽ മുറിവുണക്കാൻ ടീമുകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കന്നി കീരിടം മോഹിച്ച് ഡൽഹിയും ബാംഗ്ലൂരും! പെൺപടയിലൂടെ 16 വർഷത്തെ ഐപിഎൽ മുറിവുണക്കാൻ ടീമുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 07:04 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎല്ലിലെ 16 വർഷത്തെ മുറിവുണക്കാൻ ഡൽഹിക്കും ബാംഗ്ലൂരിനും അവരുടെ വനിതാ ടീമിലൂടെ സാധിക്കുമോ?. രണ്ടാം വട്ടം ഫൈനലിലെത്തിയ ഡൽഹി ലക്ഷ്യമാക്കുന്നത് കന്നി കിരീടത്തിനാണ്. ഒന്നും നഷ്ടപ്പെടാനില്ലാതെ പോരാടുന്ന ബാംഗ്ലൂരിന്റെ സ്വപ്‌നവും ഒരു ട്രോഫിയിൽ കുറഞ്ഞതൊന്നുമല്ല. മലയാളി താരങ്ങൾ നേർക്കുനേർ വരുന്ന കലാശപ്പോരെന്ന പ്രത്യേകതയും ഡൽഹി- ബാംഗ്ലൂർ മത്സരത്തിനുണ്ട്. ഡൽഹിക്കായി മിന്നു മണിയും ബാംഗ്ലൂരിനായി ആശാ ശോഭനയും കളത്തിലിറങ്ങും. നാളെ രാത്രി 7.30 ന് ഡൽഹിയിലെ അരുൺ ജയറ്റ്‌ലി സ്‌റ്റേഡിയത്തിലാണ് ഫൈനൽ

ഡൽഹി ക്യാപിറ്റൽസ്

ഗ്രൂപ്പ് ഘട്ടത്തിലെ എട്ടിൽ ആറു മത്സരങ്ങളും ജയിച്ചാണ് ഡൽഹി ക്യാപിറ്റൽസ് വനിതാ പ്രിമിയർ ലീഗിന്റെ രണ്ടാം പതിപ്പിലും കലാശ പോരിനെത്തുന്നത്. ടൂർണമെന്റിലെ ടോപ്‌സ്‌കോറർമാരിലൊരാളായ ക്യാപ്റ്റൻ മെഗ് ലാനിംഗ് (308 റൺസ്) നയിക്കുന്ന ബാറ്റിംഗ് നിരയുടെ മിന്നും ഫോമാണ് ഡൽഹിയുടെ കരുത്ത്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ 11 വിക്കറ്റുമായി ജെസ് ജോനാസെനും മരിസാനെ കാപും ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്. മലയാളികൾക്ക് അഭിമാനമായ മിന്നുമണി മൂന്ന് മത്സരങ്ങളിൽ നിന്ന് 2 വിക്കറ്റ് വീഴ്‌ത്തി കരുത്ത്കാട്ടി.

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ എലിസ് പെറിയും ക്യാപ്റ്റൻ സമൃതി മന്ഥാനയും ആശാ ശോഭനയെന്ന വെടിക്കെട്ട് ബൗളറും ചേർന്നാൽ ആർസിബി ട്രിപ്പിൾ ഫോമിലാണ്. 312 റൺസുമായി ടോപ്‌സ്‌കോറർമാരുടെ പട്ടികയിലെ തലപ്പത്താണ് എലിസ് പെറി. ഓൾറൗണ്ട് പ്രകടനത്തിലും എലിസ് പെറി എതിരാളികൾക്ക് പേടി സ്വപ്‌നമാണ്. പട്ടികയിൽ 269 റൺസുമായി സമൃതി മന്ഥാനയുമുണ്ട്. ബൗളിംഗിലെ ആർസിബിയുടെ വജ്രായുധമാണ് സീസണിലെ ആദ്യ മത്സരത്തിൽ യുപി വാരിയേഴ്‌സിനെതിരെ 5 വിക്കറ്റുമായി തിളങ്ങിയ മലയാളി ആശ ശോഭന. ഡബ്ല്യുപിഎലിൽ 5 വിക്കറ്റ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവുമായി ആശ, ടൂർണമെന്റിലെ തന്റെ വിക്കറ്റ് നേട്ടം പത്താക്കി ഉയർത്തി. സീസണിൽ ഇതുവരെ കൂടുതൽ വിക്കറ്റ് നേടിയ ബാംഗ്ലൂർ ബൗളറും ആശയാണ്.

 

 

Tags: delhi capitalsRoyal Challengers BangaloreWPL
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies