'തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു?'; വേദിയിൽ വച്ച് ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് ഗായകൻ ജി വേണുഗോപാൽ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു?’; വേദിയിൽ വച്ച് ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് ഗായകൻ ജി വേണുഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 11:16 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കോളേജിലെ പരിപാടിക്കിടെ ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് ഗായകൻ ജി വേണുഗോപാൽ രംഗത്ത്. ഒരു കലാകാരൻ പെർഫോം ചെയ്യുമ്പോൾ വേദിയിൽ കടന്നുവന്ന് അതിനെ തടസപ്പെടുത്തുന്നത് സംസ്‌കാരവിഹീനമായ, വൃത്തികെട്ട പ്രവൃത്തിയാണെന്ന് അദ്ദേഹം പറയുന്നു. സമൂഹമാദ്ധ്യമമായ ഫേസ്ബുക്കിലൂടെ അദ്ദേഹം പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

‘ഒരു പാട്ടുകാരൻ, കലാകാരൻ, അയാൾ പെർഫോം ചെയ്യുമ്പോൾ വേദിയിൽ കടന്നുവന്ന് അയാളെ തടസപ്പെടുത്തുന്നത് സംസ്‌ക്കാരവിഹീനമായ, വൃത്തികെട്ട പ്രവൃത്തിയാണ്. ഒരു കോളേജ് പ്രിൻസിപ്പലാണ് ഇത് ചെയ്തതെന്ന് കേൾക്കുമ്പോളാണ് നടുക്കം. കലാലയങ്ങൾ പലതും കലാപാലയങ്ങളായ് തീരുമ്പോൾ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേർന്ന് വരുന്നവെന്ന് മാത്രം. നല്ല അദ്ധ്യാപകരും പ്രിൻസിപ്പൽമാരും കേരളത്തിലുണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.’

‘അനിതരസാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി. എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേൾക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷർട്ടൂരി തലയ്‌ക്ക് മുകളിൽ കറക്കി നൃത്തം ചെയ്യിച്ച് ഏറ്റുപാടിച്ചയാളാണ് ജാസി. മലയാള സിനിമാ സംഗീതം ജാസിക്ക് മൻപും പിൻപും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണ്. എന്റെ സിനിമാ സംഗീത ജീവിതത്തിലെ വലിയൊരു നിരാശ ജാസിയുടെ ആദ്യ സിനിമയായ ഫോർ ദ പീപ്പിളിൽ ഞാൻ പാടി പുറത്ത് വരാത്ത പാദസരമേ കിലുങ്ങാതെ ‘ എന്ന പാട്ടാണ്. ‘അതെന്റെ കയ്യിൽ നിന്നും പോയി ചേട്ടാ ‘ എന്ന് ജാസി നിരാശയോടെ പറയും. ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നർമ്മബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാൻ പ്രയാസമാണ്. കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോൾ ഒരു ഏറ്റുമുട്ടലിനും നിൽക്കാതെ ഇറങ്ങി വന്ന ജാസിയുടെ ഉള്ളിലൂറി വന്ന ചിരിയും ചിന്തയും ഇതായിരുന്നിരിക്കണം…… ‘ഇത് വച്ചൊരു പാട്ടും റാപ്പും ഞാനുണ്ടാക്കി കാണിച്ചു തരാം ടീച്ചറേ.’തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു?’. വേണുഗോപാൽ കുറിച്ചു.

വെള്ളിയാഴ്ച കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ പരിപാടിക്കിടെയായിരുന്നു സംഭവം. പാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ കൈയ്യിൽ നിന്നും മൈക്ക് ബലം പ്രയോഗിച്ച് കോളേജ് പ്രിൻസിപ്പാൽ പിടിച്ചുവാങ്ങുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച ഗായകൻ അപ്പോൾ തന്നെ വേദിവിട്ടു.സംഭവം വിവാദമായതിന് പിന്നാലെ വിചിത്ര വാദവുമായി പ്രിൻസിപ്പൽ രംഗത്തെത്തിയിരുന്നു. മുഖ്യാതിഥിയായ ജാസി ഗിഫ്റ്റിന് മാത്രമാണ് പാടാൻ അനുമതി നൽകിയതെന്നും കോറസ് പാടാനെത്തിയവർക്ക് അനുമതി നൽകിയിട്ടില്ലെന്നുമായിരുന്നു പ്രിൻസിപ്പലിന്റെ വിശദീകരണം. ജാസി മാത്രം പാടിയാൽ മതിയെന്നും കൂടെയുളളവർ പാടരുതെന്നും പ്രിൻസിപ്പൽ ഡോ. ബിനുജ ജോസഫ് പറഞ്ഞു.

ഗായകനെ വിളിച്ചുവരുത്തി അപമാനിച്ചതോട വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. പ്രിൻസിപ്പലിനെ അവർ ഉപരോധിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

 

Tags: G. VenugopalJASI GIFT
Share
Tweet
SendShare

More News from this section

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

Latest News

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies