ഐപിഎല്ലിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന സംശയങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ താരം വിരാട് കോലി ഇന്ത്യയിലെത്തി. ലണ്ടനിൽ നിന്ന് മുംബൈയിലെത്തിയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. താരം ഉടനെ ആർ.സി.ബി ക്യാമ്പിൽ ജോയിൻ ചെയ്യും.
രണ്ടാമത്തെ കുഞ്ഞ് അകായ് യുടെ ജനനവുമായി ബന്ധപ്പെട്ട് താരം ലണ്ടനിലായിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് താരം കുഞ്ഞു ജനിച്ച വാർത്ത പുറത്തുവിട്ടത്. കുടുംബത്തിനൊപ്പം ചെലവഴിക്കാൻ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് വിട്ടുനിന്ന താരം അഫ്ഗാനിസ്ഥാൻ പരമ്പരയ്‌ക്ക് ശേഷം ഇതുവരെ ടി20ക്കായി കളത്തിലിറങ്ങിയിട്ടില്ല.
മുംബൈ വിമാനത്താവളത്തിലെത്തിയ വിരാട് കോലിയുടെ വീഡിയോയാണ് വൈറലായത്. 17-ാം സീസണൊരുങ്ങുന്ന ആർ.സി.ബി കന്നി കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വയ്‌ക്കുന്നില്ല.
Virat kohli Spotted at Mumbai airport 🥹#viratkohli pic.twitter.com/qsCABe7HB8
— 𝙒𝙧𝙤𝙜𝙣🥂 (@wrognxvirat) March 17, 2024
“>