ഇടുക്കി: തങ്കമണിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പ്ലസ് ടു വിദ്യാർത്ഥിയായ അമൽ ആണ് മരിച്ചത്. തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. തങ്കമണി ടൗണിൽ വച്ച് അമലും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ജീപ്പിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ അമലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് അമലിനെ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് തുടർ ചികിത്സകൾക്കായി മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ അമലിന്റെ സുഹൃത്തിനും പരിക്കേറ്റിരുന്നു.