ഇടുക്കി: ആംബുലൻസ് മറിഞ്ഞ് രോ?ഗിക്ക് മരണം. അറക്കുളം കരിപ്പിലങ്ങാടാണ് അപകടം. ഓടിക്കൊണ്ടിരിക്കവെ നിയന്ത്രണം നഷ്ടമായി സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. ആംബുലൻസിലുണ്ടായിരുന്ന രോഗി ചപ്പാത്ത് സ്വദേശി തങ്കപ്പനാണ് മരിച്ചത്. തങ്കപ്പനെ ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും ആംബുലൻസിൽ തൊടുപുഴയ്ക്ക് കൊണ്ടുപോകവെയായിരുന്നു അപകടം.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അപകട സമയത്ത് മൂന്ന് പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.