വനിതാ പ്രിമിയർ ലീഗിൽ ആർ.സി.ബിയുടെ കിരീട വിജയത്തിന് പിന്നാലെ കലക്കൻ ഡാൻസുമായി വിരാട് കോലി. മത്സര ശേഷമുള്ള ആഘോഷത്തിനിടെയാണ് വിരാട് കോലിയുടെ വീഡിയോ കോളെത്തിയത്.
ടീമംഗങ്ങൾ ബൗണ്ടറിക്കരികിൽ ഒത്തുകൂടിയപ്പോൾ സപ്പോർട്ടിംഗ് സ്റ്റാഫ് ഫോണുമായി എത്തുകയായിരുന്നു. ഇതോടെ ആർ.സി.ബി താരങ്ങളും വിരാട് കോലിയും ഡാൻസ് കളിച്ച് ആഘോഷം കൊഴുപ്പിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഫൈനലിൽ സ്പിന്നർമാരാണ് ആർ.സി.ബിക്ക് വിജയം നൽകിയത്. ഡൽഹി ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ മൂന്ന് പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. ആർ.സി.ബി ഫ്രാഞ്ചൈസിയുടെ ഇന്ത്യയിലെ ടി20 ലീഗുകളിലെ ആദ്യ കിരീടമായിരുന്നു ഇത്.
Virat Kohli was literally dancing on the video call. This Trophy matters sooo much to him pic.twitter.com/QfDnmbgbAT
— Pari (@BluntIndianGal) March 18, 2024
“>