ഹൈദരാബാദ്; തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു. പുതുച്ചേരി ലഫ്. ഗവർണറുടെ അധികച്ചുമതലയും തമിഴിസൈയ്ക്കുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമുവിന് അവർ രാജിക്കത്ത് സമർപ്പിച്ചു. എന്നാൽ രാജിയുടെ കാരണം വ്യക്തമല്ല.
2019 സെപ്റ്റംബറിലാണ് തമിഴിസൈയെ തെലങ്കാന ഗവർണറായി നിയമിച്ചത്. 2021 ഫെബ്രുവരിയിൽ കിരൺ ബേദിയെ നീക്കിയതിന് പിന്നാലെയാണ് പുതുച്ചേരി ലഫ്. ഗവർണറുടെ അധികച്ചുമതല നൽകിയത്. തമിഴിസൈ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.