ഒന്നുകിൽ അവർ പച്ചക്കള്ളം പറയുന്നു, അല്ലെങ്കിൽ ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നു: രാഹുലിന്റെ ‘ശക്തി’ പരാമർശത്തിൽ രാജീവ് ചന്ദ്രശേഖർ

Published by
Janam Web Desk

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് രാഹുലിന്റെ വിദ്വേഷ പരാമർശത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോൺ​ഗ്രസ് നേതാക്കൾ ഒന്നുകിൽ പച്ചക്കള്ളങ്ങൾ പറയുന്നു, അല്ലെങ്കിൽ അവർ ഹിന്ദു വിശ്വാസത്തെ അവ​ഹേളിക്കുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുമെന്നും കേന്ദ്രമന്ത്രി വിമർശിച്ചു. തിരുവനന്തപുരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോൺ​ഗ്രസ് നേതാക്കൾ എല്ലായ്പ്പോഴും സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന കാര്യങ്ങളാണ് സംസാരിക്കുന്നത്. രാഷ്‌ട്രീയത്തിൽ രാഹുലിന്റെ പെരുമാറ്റവും പ്രവൃത്തികളും ​സംശയം ജനിപ്പിക്കുന്നു’. 2014-ലും 19-ലും നടന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺ​ഗ്രസിന് മറുപടി നൽകിയിട്ടുണ്ട്’- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

രാ​ഹുലിന്റെ ‘ശക്തി’ പരാമർശം വിവാദമായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നിരവധി പേർ വിമർശനങ്ങളുമായി രം​ഗത്തെത്തിയിരുന്നു. ഇൻഡി സഖ്യം നാരീശക്തിയ്‌ക്കെതിരെ പ്രവർത്തിക്കുന്നവരാണെന്നും രാജ്യത്തോടുള്ള വിദ്വേഷമാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയെ സംബന്ധിച്ചിടത്തോളം ‘ശക്തി’ എന്നത് ഭാരതമാതാവും രാജ്യത്തെ എല്ലാ സ്ത്രീകളുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share
Leave a Comment