പാലക്കാട്: വെയിൽ കത്തി നിൽക്കുന്ന നേരത്തും പാലക്കാടിനെ ജനസാഗരമാക്കി പ്രധാനമന്ത്രി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന്റെ പ്രചാരണത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി പാലക്കാട് എത്തിയത്. രാവിലെ 10: 30 ഓടെ ഹെലികോപ്റ്ററിൽ പാലക്കാട് മേഴ്സി കോളേജ് മൈതാനത്താണ് അദ്ദേഹം ഇറങ്ങിയത്.
അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെ ഒരു കിലോമീറ്റർ ദൂരമാണ് റോഡ് ഷോ. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, പാലക്കാട്, പൊന്നാനി, മലപ്പുറം സ്ഥാനാർത്ഥികളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.