പാലക്കാട്: നഗരത്തിന്റെ ചൂട് വകവയ്‌ക്കാതെ ജനങ്ങളിൽ ആവേശം തീർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെ ഒരു കിലോമീറ്റർ ദൂരമാണ് റോഡ് ഷോ നടന്നത്. തുറന്ന വാഹനത്തിൽ പാലക്കാട് നഗരത്തിനെ ഇളക്കി മറിച്ചായിരുന്നു പ്രധാനസേവകന്റെ റോഡ് ഷോ നടന്നത്. പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു. 30 മിനിറ്റോളം റോഡ് ഷോ നടന്നു.
പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണ കുമാർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, പൊന്നാനി സ്ഥാനാർത്ഥി നിവേദിത സുബ്രഹ്‌മണ്യം തുടങ്ങിയവർ അദ്ദേഹത്തിനൊപ്പം റോഡ് ഷോയിൽ പങ്കുചേർന്നു. രാവിലെ 10:30 ഓടെ ഹെലികോപ്റ്ററിൽ പാലക്കാട് മേഴ്‌സി കോളേജ് മൈതാനത്ത് എത്തിയ അദ്ദേഹത്തെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.