മറ്റൊരു നാഴികക്കല്ല് കൂടി സ്വന്തമാക്കി ഇന്ത്യൻ സൈന്യം. സൈന്യത്തിന് മുതൽകൂട്ടാകുന്ന ഇന്നൊവേഷൻ പോർട്ടബിൾ മൾട്ടി ടാർഗെറ്റ് ഡിറ്റണേഷൻ ഉപകരണത്തിന് (ഡബ്ല്യുഇഡിസി) പേറ്റൻ്റ് ലഭിച്ചു. ആർമിയിലെ കോർപ്സ് ഓഫ് എഞ്ചിനീയേഴ്സിലെ മേജറായ രാജ്പ്രസാദ് ആർ.എസ് ആണ് ഉപകരണം വികസിപ്പിച്ചത്.
ദീർഘദൂരത്തിലുള്ള ശത്രുക്കളെ തകർക്കുന്നതിനും കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനും സഹായിക്കുന്നതാണ് ഉപകരണം. അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഉപകരണം സൈന്യത്തിന്റെ ഭാഗമായി കഴിഞ്ഞു. പ്രതിരോധ മന്ത്രാലയത്തിൽ നിന്നും കരസേനയിൽവ നിന്നും മേജറിന് അഭിനന്ദന പ്രവാഹമാണ്.