തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 360 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 48,640 രൂപയാണ്. ഇതോടെ സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ്. ഇന്നലെ സ്വർണവിലയിൽ 200 രൂപയുടെ ഇടിവ് സംഭവിച്ചിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 42 രൂപ ഉയർന്ന് 6,080 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 34 രൂപ ഉയർന്ന് 4,974 രൂപയായി. അതേസമയം വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണിവില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്