പാകിസ്താൻ സൂപ്പർ ലീഗിലെ ഫൈനൽ വിജയിച്ച ശേഷം പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പതാക പറത്തി ഇസ്ലാമബാദ് യുണൈറ്റഡ് ടീം. നായകൻ ഷദാബ് ഖാന്റെ നേതൃത്വത്തിലാണ് വിജയാഘോഷത്തിന് പിന്നാലെ താരങ്ങൾ പലസ്തീൻ പതാകയുമായി ഗ്രൗണ്ടിനെ വലം വച്ചത്. നേരത്തെ ബാബർ അസം,ആഗാ സൽമാൻ, മുഹമ്മദ് റിസ്വാൻ എന്നിവർ പാലസ്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നിരുന്നു. ഏകദിന ലോകകപ്പിനിടെ മുഹമ്മദ് റിസ്വാൻ പലസ്തീന് പിന്തുണ പ്രഖ്യാപിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പിസിബി അടക്കം താരത്തിന്റെ ഐക്യദാർഢ്യ പ്രഖ്യാപനത്തിൽ ഇടപെട്ടിരുന്നു.
മത്സരശേഷം പലസ്തീൻ പതാക വീശാനുള്ള കാരണത്തെക്കുറിച്ചും ഷദാബ് ഖാന്‍ വ്യക്തമാക്കി. അവസരം ലഭിച്ചാല്‍ പലസ്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നത് ടീം അംഗങ്ങള്‍ നേരത്തെ തന്നെ ആലോചിച്ചിരുന്നു. പലസ്തീൻ ജനതക്ക് വേണ്ടി തങ്ങളാല്‍ കഴിയുന്നതെല്ലാം ഇനിയും ചെയ്യും”- ഷദാബ് വ്യക്തമാക്കി.
കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ അവസാന പന്തിലാണ് ഇസ്ലാമാബാദ് യുണൈറ്റഡ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുള്‍ട്ടാന്‍ സുല്‍ത്താന്‍ 20 ഓവറില്‍ 159 റണ്‍സെടുത്തപ്പോള്‍ ഇസ്ലാമാബാദ് യുണൈറ്റഡ് അവസാന പന്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
What an outstanding victory by Islamabad United, and what a commendable gesture to show solidarity with the people of Palestine! The champions of PSL9 paraded around the ground with Palestinian flags, winning hearts ❤️ 🇵🇸 pic.twitter.com/mYxCdO8dPr
— Naimat Khan (@NKMalazai) March 18, 2024
“>