ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. ഡൽഹിയിലെത്തിയാണ് രാജ് താക്കറെ അമിത് ഷായെ സന്ദർശിച്ചത്. എൻഡിഎയിലേക്ക് ചേരുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് രാജ് താക്കറെയുടെ സന്ദർശനം. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
आज केंद्रीय गृहमंत्री श्री. अमित शाह ह्यांच्याशी दिल्लीत भेट झाली. pic.twitter.com/8XMIEXydYq
— Raj Thackeray (@RajThackeray) March 19, 2024
അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ രാജ് താക്കറെ എക്സിൽ പങ്കുവച്ചു. മഹാരാഷ്ട്ര നവനിർമാൺ സേന ബിജെപിയുമായി കൈക്കോർക്കുമെന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസം എംഎൻഎസ് നേതാക്കൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ സന്ദർശിച്ചതിന് പിന്നാലെയാണിത്. മുംബൈയിൽ എംഎൻഎസിയ്ക്ക് ഒരു സീറ്റ് നൽകുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
2009-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎൻഎസ് 13 സീറ്റുകൾ നേടിയിരുന്നു. മറാഠി വോട്ടർമാരുടെ വോട്ടുകളാണ് എറ്റവും കൂടുതൽ എംഎൻഎസിന് ലഭിച്ചത്