അമൃത്സർ: കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ധു മൂസാവാലയ്‌ക്ക് സഹോദരൻ പിറന്നത്. മൂസാവാലയുടെ മാതാവ് 58-ാം വയസിൽ ഐവിഎഫ് വഴിയാണ് ഗർഭിണിയായത്. ഇതിന് പിന്നാലെ വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. ഇതിന് പിന്നാലെ പഞ്ചാബ് സർക്കാരിനോട് കേന്ദ്രം റിപ്പോർട്ട് തേടി.
ഐവിഎഫ് മാർഗത്തിലൂടെയാണ് ചരൺ കൗർ കുഞ്ഞിന് ഗർഭം ധരിച്ചത്. 2021-ൽ സർക്കാർ ഐവിഎപഅ നടപടികൾക്ക് പ്രായപരിധി ഏർപ്പെടുത്തിയിരുന്നു. 21-50 വരെയുള്ള സ്ത്രീകൾക്കും 21-55 വരെയുള്ള പുരുഷന്മാർക്കുമാണ് ഐവിഫിലൂടെ കുഞ്ഞിനെ സ്വീകരിക്കാൻ നിയമപരമായി അനുമതിയുള്ളത്. നിയമപരമായാണ് ഐവിഎഫ് ചികിത്സ നടത്തിയതെന്നാണ് സിദ്ധു മൂസാവാലയുടെ പിതാവ് പറയുന്നത്. ചികിത്സാ നടപടികൾ പൂർത്തിയായ ശേഷം രേഖകൾ നൽകാമെന്നുമാണ് ബാൽകൗർ സിംഗ് സമൂഹമാധ്യമങ്ങളിലെ വീഡിയോ പ്രതികരണത്തിൽ വ്യക്തമാക്കി.
2022-ലാണ് സിദ്ധു മൂസാവാല കൊല്ലപ്പെട്ടത്. കാറിലെത്തിയ അക്രമികൾ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു,