തിരുവനന്തപുരം: ഡോക്ടർമാർ ഉൾപ്പടെയുള്ളവർക്ക് ആരോഗ്യ വകുപ്പിന്റെ സമൂഹമാദ്ധ്യമ വിലക്ക്. പോസ്റ്റുകളോ യൂട്യുബ് ചാനലുകളോ പാടില്ല. യൂട്യുബ് വഴിയുള്ള വരുമാനം പെരുമാറ്റ ചട്ട ലംഘനമെന്ന് സർക്കുലറിൽ പറയുന്നു. അപേക്ഷകൾ സ്ഥാപന, ജില്ല തലങ്ങളിൽ തന്നെ നിരസിക്കാം.
വിലക്കിനെതിരെ കടുത്ത പ്രതിഷേധവുമായി ഐഎംഎയും കെജിഎംഒഎയും രംഗത്ത് വന്നിട്ടുണ്ട്. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു. അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് സർക്കുലറെന്നും ഡോക്ടർമാരുടെ സംഘടന വിമർശിച്ചു.