പാകിസ്താൻ പരിശീലകനാകാനില്ലെന്ന് ഷെയ്ൻ വാട്സൺ വ്യക്തമാക്കിയതോടെ ഓസ്ട്രേലിയയിൽ നിന്ന് തന്നെ ആളെത്തേടി പാകിസ്താൻ. ദേശീയ ടീം പരിശീലകനാകാൻ മുൻ താരം ജസ്റ്റിൻ ലാംഗറെയാണ് പരിഗണിക്കുന്നത്. ഇദ്ദേഹമെത്തിയില്ലെങ്കിൽ ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച ദക്ഷിണാഫ്രിക്കക്കാരനായ ഗാരി കേസ്റ്റണെയും പാകിസ്താൻ നോട്ടമിടുന്നുണ്ട്. ഇവർക്കാണ് മുൻതൂക്കം
എന്നാൽ ആർ.സി.ബിയുടെ മുൻ കോച്ച് മൈക്ക് ഹെസ്സനെയും മറ്റൊരു ഓസ്ട്രേലിയക്കാരനായ മാത്യു ഹെയ്ഡനെയും ഇംഗ്ലണ്ടുകാരൻ ഓയിൻ മോർഗനെയും വിൻഡീസ് മുൻ താരം ഫിൽ സിമൺസിനെയും പി.സി.ബി ബന്ധപ്പെടുന്നുണ്ട്. ഏതുവിധേനയും ഇവരിൽ ആരെയെങ്കിലും ദേശീയ ടീമിന്റെ ചുമലയേൽപ്പിക്കുമെന്നാണ് വിവരം.
പിസിബി ചെയർമാന് വിദേശ പരിശീലകരെയാണ് താത്പ്പര്യം. ടി20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും വരാനിരിക്കെ ഉടനെ തന്നെ ഒരു പരിശീലകനെ എത്തിക്കുമെന്ന് ചെയർമാൻ മൊഹ്സിൻ നഖ്വി വെല്ലുവിളിച്ചിരുന്നു.















