'തല'മാറ്റം ; ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായക സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി; ഋതുരാജ് ഗെയ്ക്‌വാദ് നയിക്കും
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘തല’മാറ്റം ; ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായക സ്ഥാനം ഒഴിഞ്ഞ് എംഎസ് ധോണി; ഋതുരാജ് ഗെയ്ക്‌വാദ് നയിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 04:34 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: മുംബൈ ഇന്ത്യൻസിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്‌സിലും നായകസ്ഥാനത്തിൽ മാറ്റം. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായക സ്ഥാനം എംഎസ് ധോണി ഒഴിഞ്ഞു. ഋതുരാജ് ഗെയ്ക്‌വാദാണ് സിഎസ്‌കെയുടെ പുതിയ നായകൻ.

ടീം മാനേജ്‌മെന്റാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഐപിഎൽ വെബ്‌സൈറ്റിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ധോണി നായക സ്ഥാനം ഒഴിഞ്ഞത് ചെന്നൈയുടെ ആരാധകരെയും നിരാശയിലാക്കിയിട്ടുണ്ട്.

ചെന്നൈയ്‌ക്ക് അഞ്ച് തവണ ഐപിഎൽ കിരീടം നേടി കൊടുത്ത നായകനാണ് എം.എസ് ധോണി. ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് കഴിഞ്ഞ വർഷം സിഎസ്‌കെ ഐപിഎൽ കപ്പുയർത്തിയതും ധോണിക്ക് കീഴിലാണ്. ആരാധകർ തലയെന്ന് വിളിക്കുന്ന ധോണി തന്നെയായിരുന്നു സിഎസ്‌കെയുടെ ഏറ്റവും വലിയ കരുത്ത്.

2022 ഐപിഎല്ലിന് തൊട്ടുമുൻപ് ക്യാപ്റ്റ്ൻ സ്ഥാനം ഒഴിയാൻ ധോണി സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ധോണിയുടെ അഭാവത്തിൽ രവീന്ദ്ര ജഡേജ ആയിരുന്നു ടീമിനെ നയിച്ചിരുന്നത്. എന്നാൽ തുടർച്ചയായി പ്രകടനം മോശമായതിനെ തുടർന്ന് ധോണിയോട് തീരുമാനം പുനപരിശോധിക്കാൻ മാനേജ്‌മെന്റ് ആവശ്യപ്പെടുകയായിരുന്നു. 42 കാരനായ ധോണിയുടെ ഐപിഎല്ലിലെ സാന്നിദ്ധ്യത്തെക്കുറിച്ച് ഊഹാപോഹങ്ങൾ നേരത്തെ മുതൽ സജീവമായിരുന്നു.

2023 സീസണിൽ 590 റൺസ് നേടി ഋതുരാജ് ഗെയ്ക്വാദ് ചെന്നൈയുടെ കുതിപ്പിൽ സുപ്രധാന പങ്കുവഹിച്ചിരുന്നു. 2019 മുതൽ ഋതുരാജ് ഗെയ്‌ക്ക്വാദ് ചെന്നൈ ടീമിനൊപ്പം ഉണ്ട്. ഇതുവരെ ചെന്നൈയ്‌ക്ക് വേണ്ടി 52 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

Tags: CHENNAI SUPER KINGSms dhoniruturaj gaikwad
Share
Tweet
SendShare

More News from this section

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

Latest News

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies