ഭുവനേശ്വർ: ഒഡിഷയിലെ മുൻ മന്ത്രിയും ബിജെഡി നേതാവുമായ ദാമോദർ റൗത്ത് (83) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഭുവനേശ്വറിലെ വസതിയിൽ എത്തിച്ചു. മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തകർ ഇവിടെ എത്തിയാണ് അന്തിമോപചാരം അർപ്പിക്കുന്നത്.
ഏഴ് തവണ എംഎൽഎ സ്ഥാനം വഹിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് രണ്ട് ദിവസം മുൻപാണ് ദാമോദർ റൗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പാർട്ടിയിലെ മുതിർന്ന നേതാവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി നവീൻ പട്നായികും അനുശോചനം രേഖപ്പെടുത്തി. ദാമോദർ റൗട്ടിന്റെ വിയോഗം ഒഡിഷ രാഷ്ട്രീയത്തിൽ നികത്തനാകാത്ത നഷ്ടമാണെന്ന് നവീൻ പട്നായിക് പറഞ്ഞു. ” അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. ജനങ്ങളെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ അർപ്പണ മനോഭാവം എന്നും ഓർമ്മിക്കുമെന്നും” നവീൻ പട്നായിക് പറഞ്ഞു.