ആലപ്പുഴയുടെ ഹൃദയം കവർന്നു മുന്നേറി ശോഭാ സുരേന്ദ്രൻ; റോഡ് ഷോകളിൽ വൻ ജനപങ്കാളിത്തം; ഇരുമുന്നണികളെയും ബഹുകാതം പിന്നിലാക്കുന്ന പോരാട്ടവീര്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആലപ്പുഴയുടെ ഹൃദയം കവർന്നു മുന്നേറി ശോഭാ സുരേന്ദ്രൻ; റോഡ് ഷോകളിൽ വൻ ജനപങ്കാളിത്തം; ഇരുമുന്നണികളെയും ബഹുകാതം പിന്നിലാക്കുന്ന പോരാട്ടവീര്യം

Renjith KaanjirathilbyRenjith Kaanjirathil
Mar 23, 2024, 03:37 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: കേരളത്തിലെ ഏറ്റവും നീളം കൂടിയ പാർലിമെന്റ് മണ്ഡലമായ ആലപ്പുഴയിൽ പോരാട്ടം കനക്കുമ്പോൾ എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ബഹുദൂരം മുന്നേറുകയാണ്. കഴിഞ്ഞ തവണ എൻ ഡി എ സ്ഥാനാർഥിയായിരുന്ന ഡോക്ടർ കെ എസ് രാധാകൃഷ്‌ണൻ ഇരു മുന്നണികളെയും ഞെട്ടിച്ചു കൊണ്ട് വൻ മുന്നേറ്റം നടത്തിയിരുന്നു. 1,87,729 വോട്ടു നേടിയ അദ്ദേഹം വോട്ട് ഷെയർ 17.24 % ആക്കി വർദ്ധിപ്പിച്ചു.

രണ്ടു പാർലിമെന്റ് തിരഞ്ഞെടുപ്പുകൾക്കിടയിൽ കേരളത്തിൽ എൻ ഡി എ ഏറ്റവും കൂടുതൽ വോട്ട് ഷെയർ വർധിപ്പിച്ച മണ്ഡലമാണ് ആലപ്പുഴ. 2014 ലിലെ റിസൾട്ടുമായി തട്ടിച്ചു നോക്കുമ്പോൾ 2019 ൽ എട്ടിരട്ടിയാണ് വർദ്ധനവ്. ആലപ്പുഴ പാർലിമെന്റ് മണ്ഡലത്തിന്റെ ഭാഗമായ അസംബ്ലി മണ്ഡലങ്ങളിലും എൻ ഡി എ നടത്തുന്നത് വൻ കുതിപ്പാണ്.

രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗത്വം നിലനിൽക്കെ ആലപ്പുഴയിൽ മത്സരിക്കാനെത്തിയ മുൻ എംപി കെ സി വേണുഗോപാലിന്റെ അഴിമതികൾ പുറത്തു കൊണ്ടുവന്നായിരുന്നു ശോഭയുടെ രംഗ പ്രവേശം. രാജസ്ഥാനിലെ മുന്‍ മൈനിങ്ങ് ഡിപ്പാർട്ട്മെൻ്റ് മന്ത്രി ശീഷ് റാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികൾ ഉണ്ടാക്കിയെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ.’ദുബായിലേയ്‌ക്കൊക്കെ കെ സി വേണുഗോപാൽ എത്ര യാത്രനടത്തി?’എന്നും അവർ ചോദിച്ചു. ഓലയുടെ കുടുംബവുമായി ചേർന്ന് ‌ഇപ്പോഴും ബിനാമി പേരിൽ കെ സി വേണു​ഗോപാൽ ആയിരക്കണക്കിന് കോടികൾ സമ്പാദിക്കുന്നുണ്ട് എന്നും അവർ തുറന്നടിച്ചു.

ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങൾക്കെതിരെ തീരെ ദുര്ബലമായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതിരോധം. നിയം നടപടി സ്വീകരിക്കും എന്ന് പറഞ്ഞ വേണുഗോപാലിന്റെ ശരീരഭാഷ തന്നെ പതറിയിരുന്നു. ഒടുവിൽ ആ സമവാദത്തിൽ നിന്ന് ഏക പക്ഷീയമായി പിന്മാറുന്ന ധ്വനിയിലായി വേണുഗോപാലിന്റെ സംസാരം.

കരിമണലും കയർത്തൊഴിലാളികളും നിറഞ്ഞ ആലപ്പുഴയുടെ ഭൂമികയിലേക്ക് യാതൊരു അപരിചിതത്വവും ഇല്ലാതെയാണ് ശോഭ സുരേന്ദ്രന്റെ മുന്നേറ്റം. ഓരോ മണ്ഡലങ്ങളിലെയും എല്ലാ പഞ്ചായത്തുകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള റോഡ് ഷോ ആണ് ഇപ്പോൾ നടത്തുന്നത്.

കഴിഞ്ഞ ദിവസം ഹരിപ്പാട് നിയോജക മണ്ഢലത്തിന്റെ ഭാഗമായ കാർത്തികപ്പള്ളി മണ്ഡലത്തിലെ റോഡ് ഷോ ആയിരുന്നു. നങ്യാർ കുളങ്ങര കവലയിൽ നിന്നാരംഭിച്ച് കാർത്തികപ്പള്ളി , മുതുകുളം പെരുമ്പള്ളി വഴി ആറാട്ടുപുഴയിലൂടെ തൃക്കുന്നപ്പുഴയിൽ അവസാനിച്ച റോഡ് ഷോ പ്രവർത്തകരുടെ ആവേശം കൊണ്ട് ശ്രദ്ധേയമായി. ഏതാണ്ട് 1500 ൽ പരം പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോ യിൽ 1200 ഇരുചക്ര വാഹനങ്ങൾ ഉണ്ടായിരുന്നു.

രണ്ടുവരിയായി ആവേശത്തോടെ മുന്നോട്ട് നീങ്ങിയ റോഡ് ഷോയുടെ വാഹനനിര ഏതാണ്ട് രണ്ടു കിലോമീറ്ററോളം ഉണ്ടായിരുന്നു. വനിതാ പ്രവർത്തകരുടെ നീണ്ട നിരയും ഇവുടുത്തെ പ്രത്യേകതയായിരുന്നു . വീരബലിദാനി സ്വർഗീയ രഞ്ജിത് ശ്രീനിവാസൻ അന്ത്യ വിശ്രമം കൊള്ളുന്നത് കാർത്തികപ്പള്ളി മണ്ഡലത്തിന്റെ ഭാഗമായ ആറാട്ടുപുഴ തെക്കാണ്.

ആലപ്പുഴയിലെ നിലവിലെ എംപി എ എം ആരിഫാണ്. കേരളത്തിലെ ഏക കനൽത്തരിയെയും കെടുത്തും എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ടുള്ള
റോഡ് ഷോക്ക് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ , കാർത്തികപ്പള്ളി മണ്ഡലം പ്രസിഡന്റ് എം മഹേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

വരും ദിവസങ്ങളിൽ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ചാട്ടുളി പോലെ തുളഞ്ഞു കയറുന്ന ശൈലിയിലുള്ള പ്രവർത്തനം കൊണ്ട് ആലപ്പുഴയെ കാവിയണിയിക്കും എന്ന ഉറച്ച ലക്ഷ്യത്തോടെ മുന്നേറുകയാണ് എൻ ഡി എ പ്രവർത്തകർ

രഞ്ജിത് ജി കാഞ്ഞിരത്തിൽ

Tags: Sobha SurendranAlappuzha Lok Sabha constituency
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies