ആവേശം അലതല്ലി! ലിയാം ലിവിംഗ്സ്റ്റണിന്റെ സിക്‌സറിൽ പഞ്ചാബിന് ജയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആവേശം അലതല്ലി! ലിയാം ലിവിംഗ്സ്റ്റണിന്റെ സിക്‌സറിൽ പഞ്ചാബിന് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2024, 07:52 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡിഗഢ്: അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കിംഗ്‌സ് ഇലവൻ പഞ്ചാബിന് ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 4 വിക്കറ്റിനാണ് കിംഗ്‌സ് ഇലവൻ പഞ്ചാബ് തോൽപ്പിച്ചത്. ഡൽഹി ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടക്കുകയായിരുന്നു. സാം കറൻ (63) പഞ്ചാബിന്റെ ടോപ് സ്‌കോറർ. 21 പന്തിൽ 38* റൺസെടുത്ത ലിയാം ലിവിംഗ്സ്റ്റണും പഞ്ചാബിനായി തിളങ്ങി. ഡൽഹിക്ക് വേണ്ടി കുൽദീപ് യാദവും ഖലീൽ അഹമ്മദും രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിൽ നായകൻ ശിഖർ ധവാന്റെ(22) വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. ഇഷാന്ത് ശർമയുടെ പന്തിൽ ധവാൻ ബൗൾഡാവുകയായിരുന്നു. ടീം സ്‌കോർ 42 ൽ നിൽക്കെ ജോണി ബെയര്‍‌സ്റ്റോയും(9) റൺ ഔട്ടായി. പിന്നാലെ സാം കറൻ മികച്ച പ്രകടനം പുറത്തെടുത്തതോടെ പഞ്ചാബിന്റെ സ്‌കോർ ഉയർന്നു. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ പ്രഭ്‌സിമ്രൻ സിംഗ് 26 റൺസെടുത്ത് പുറത്തായി. ജിതേഷ് ശർമ്മ(9), ശശാങ്ക് സിംഗ്(0) പുറത്തായ മറ്റുതാരങ്ങൾ. അവസാന ഓവറിൽ രണ്ട് വിക്കറ്റ് വീഴ്‌ത്തി ഖലീൽ അഹമ്മദ് പഞ്ചാബിനെ സമ്മർദ്ദത്തിലാഴ്‌ത്തി. എന്നാൽ അവസാന ഓവറിലെ ആദ്യ പന്തിൽ സിക്‌സർ പായിച്ച് ലിയാം ലിവിംഗ്സ്റ്റൺ പഞ്ചാബിന് ജയം സമ്മാനിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. 33 റൺസെടുത്ത ഷായ് ഹോപ്പാണ് ഡൽഹി ക്യാപിറ്റൽസിന്റെ ടോപ് സ്‌കോറർ.അവസാന ഓവറുകളിൽ അടിച്ചു തകർത്ത ഇംപാക്ട് പ്ലേയർ അഭിഷേക് പൊരേലിന്റെ(32) ബാറ്റിംഗാണ് ഡൽഹിയുടെ സ്‌കോർ ഉയർത്തിയത്. ഡൽഹിക്ക് ഓപ്പണർമാരായ ഡേവിഡ് വാർണറും മിച്ചൽ മാർഷും മികച്ച തുടക്കമാണ് നൽകിയത്. നാലാം ഓവറിൽ മാർഷിനെ ഡൽഹിക്ക് നഷ്ടപ്പെട്ടു. 20 റൺസ് നേടിയ താരത്തെ,അർഷ്ദീപ് സിംഗ് രാഹുൽ ചാഹറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ ഡേവിഡ് വാർണറിനെ (29) ഹർഷൽ പട്ടേൽ കൂടാരം കയറ്റി. വൺ ഡൗണായി ഇറങ്ങിയ ഷായ് ഹോപ്പിനെ (25 പന്തിൽ 33) കഗിസോ റബാദയും മടക്കി.

ഒരിടവേളയ്‌ക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ നായകൻ ഋഷഭ് പന്തിന് മത്സരത്തിൽ താളം കണ്ടെത്താനായില്ല. 13 പന്തിൽ 18 റൺസ് നേടിയ താരത്തെ ഹർഷൽ പട്ടേൽ ബെയർസ്റ്റോയുടെ കൈയിലെത്തിച്ചു. റിക്കി ഭുയി(3), ട്രിസ്റ്റൻ സ്റ്റബ്സ്് (5), അക്സർ പട്ടേൽ (21), സുമിത് കുമാർ (2), കുൽദീപ് യാദവ് (21) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. പഞ്ചാബ് നിരയിൽ അർഷ്ദീപ് സിംഗും ഹർഷൽ പട്ടേലും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി. കഗീസോ റബാദ, ഹർപ്രീത് ബ്രാർ, രാഹുൽ ചഹർ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

 

Tags: Punjab Kingsliam livingstonesam curran
Share
Tweet
SendShare

More News from this section

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies