കേരളത്തിലും ക്രൂഡ് ഓയിൽ ശേഖരമോ?; കൊല്ലത്ത് പര്യവേക്ഷണത്തിന് ഒരുങ്ങി ഓയിൽ ഇന്ത്യ; 1,252 കോടിയുടെ കരാറിൽ ഒപ്പുവച്ച് യുകെ കമ്പനി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലും ക്രൂഡ് ഓയിൽ ശേഖരമോ?; കൊല്ലത്ത് പര്യവേക്ഷണത്തിന് ഒരുങ്ങി ഓയിൽ ഇന്ത്യ; 1,252 കോടിയുടെ കരാറിൽ ഒപ്പുവച്ച് യുകെ കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 09:56 am IST
Facebook
Twitter
WhatsAppTelegram

കേരളത്തിലും ക്രൂഡ് ഓയിൽ ശേഖരമോ? മൂക്കത്ത് വിരൽ വക്കാൻ വരട്ടെ. കൊല്ലത്ത് ക്രൂഡ് ഓയിൽ പര്യവേക്ഷണത്തിന് തയ്യാറെടുക്കുകയാണ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ്. കൊല്ലത്ത് ആഴക്കടലിൽ ക്രൂഡ് ഓയിൽ അടക്കമുള്ള ദ്രവ-വാതക-ഇന്ധന പര്യവേക്ഷണത്തിന് 1,252 കോടിയുടെ കരാർ ആണ് ഒപ്പുവെച്ചിരിക്കുന്നത്. യുകെ ആസ്ഥാനമായ സ്വകാര്യ കമ്പനിയായ ഡോൾഫിൻ ഡ്രില്ലിം​ഗ് എഎസുമായിട്ടാണ് കരാർ. ഈ വർഷം പകുതിയോടെ പര്യവേക്ഷണം ആരംഭിക്കും.

കൊല്ലം തീരത്ത് നിന്ന് 26 നോട്ടിക്കൽ മൈൽ (48 കിലോമീറ്റർ) അകലെയാണ് പര്യവേക്ഷണം. ഇതിനുള്ള കൂറ്റൻ കിണറുകൾ സ്ഥാപിക്കുന്നതിന് ഉൾപ്പടെയാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. കൂറ്റൻ കിണറുകളുടെ രൂപകൽപന, എഞ്ചിനീയറിം​ഗ്, സംഭരണം, നിർമ്മാണം, ​ഗതാ​ഗതം, കമ്മീഷൻ ചെയ്യൽ തുടങ്ങിയവയ്‌ക്ക് ഉൾപ്പടെയാണ് കരാർ. കരാറെടുത്ത കമ്പനി കടലിൽ 5.5 കിലോമീറ്റർ വരെ ആഴത്തിൽ ഖനനം ചെയ്യാനുള്ള കൂറ്റൻ ഡ്രില്ലുകൾ, റി​​ഗ്​ഗുകൾ തുടങ്ങിയവ എത്തിക്കും. പര്യവേക്ഷണത്തിനായി നാവിക സേനയുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു. പര്യവേക്ഷണം നടത്താൻ ലക്ഷ്യമിടുന്ന ആഴക്കടൽ മേഖലയിൽ 2020 ഡിസംബറിനും 2021 ജനുവരിക്കും ഇടയിൽ നടന്ന പ്രാഥമിക സർവേയിൽ ക്രൂഡ് ഓയിലിന്റെ സാന്നിധ്യമുള്ള 18 മേഖലകൾ തിരിച്ചറിഞ്ഞതായാണ് വിവരം.

ആന്ധ്രയിലെ അമലാപുരം, കേരള-കൊങ്കൺ കടൽ മേഖലകളായി ആകെ 93.902 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ നാല് ബ്ലോക്കുകളിലായി ഇന്ധന പര്യവേക്ഷണത്തിനാണ് രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ഓയിൽ ഇന്ത്യയ്‌ക്ക് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം അനുമതി നൽകിയത്. അമലാപുരം മേഖലയിൽ 64.547 ചതുരശ്ര കിലോമീറ്ററും കേരള-കൊങ്കൺ മേഖലയിൽ 29.355 ചതുരശ്ര കിലോമീറ്ററിലും പ്രാരംഭ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു.

Tags: KollamCrude Oil MiningOil India Limited
Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

Latest News

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies