പ്രിന്റിംഗ് പുനരാരംഭിച്ചു; ലൈസൻസും ആർസി ബുക്കും തപാൽ മുഖേന വീട്ടിലെത്തിക്കും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രിന്റിംഗ് പുനരാരംഭിച്ചു; ലൈസൻസും ആർസി ബുക്കും തപാൽ മുഖേന വീട്ടിലെത്തിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2024, 10:58 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് 6 മാസമായി മുടങ്ങിക്കിടന്ന ലൈസൻസിന്റെയും ആർസി ബുക്കിന്റെയും പ്രിന്റിംഗ് പുനരാരംഭിച്ചു. അടുത്ത ദിവസം മുതൽ തപാൽ മാർഗം ലൈസൻസുകൾ വീടുകളിലെത്തുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകളുടെയും ആർസി ബുക്കിന്റെയും പ്രിന്റിംഗ് മാസങ്ങൾക്ക് മുമ്പ് നിർത്തി വച്ചത്. നിരവധി പേരാണ് ആർസി ബുക്കിനായി കാത്തിരിക്കുന്നത്. പ്രിന്റിംഗ് വൈകുന്നതിനെതിരെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു. ലൈസൻസ് കിട്ടാത്തതിനെ തുടർന്ന് നിരവധി പേർ വാഹനം നിരത്തിലിറക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. മാസങ്ങൾക്ക് മുൻപ് ലൈസൻസിനായി പണമടച്ചിട്ടും ലഭിക്കാത്തവരുമുണ്ട്.

കൊച്ചിയിൽ പ്രവർത്തിക്കുന്ന ഒരു പൊതുമേഖല സ്ഥാപനത്തിലാണ് ലൈസൻസ് അച്ചടിക്കാനായി സർക്കാർ കരാർ നൽകിയിരിക്കുന്നത്. ഒമ്പത് കോടി രൂപയാണ് കരാറുകാരന് സർക്കാർ നൽകാനുള്ള കുടിശിക. പണം നൽകാതെ വന്നതോടെയാണ് കഴിഞ്ഞ ഒക്ടോബർ മുതൽ ലൈസൻസിന്റെയും ആർസിബുക്കിന്റെയും പ്രിന്റിംഗ് നിർത്തി വക്കുകയായിരുന്നു. കരാറുകാരന് കുടിശിക നൽകാൻ സർക്കാർ തീരുമാനമായതോടെയാണ് പ്രിന്റിംഗ് പുനരാരംഭിച്ചത്.

അതേസമയം തപാൽ വകുപ്പിനും സർക്കാർ 7 കോടി രൂപ കുടിശിക നൽകാനുണ്ട്. ഇത് നൽകാൻ വൈകിയതിനാൽ അച്ചടിച്ച ലൈസൻസുകൾ അയയ്‌ക്കാൻ തപാൽ വകുപ്പും വിമുഖത പ്രകടിപ്പിക്കുമോയെന്ന് ആശങ്കയുണ്ട്. നിലവിലെ ലൈസൻസിന് പകരം സ്മാർട്ട് കാർഡിലേക്ക് മാറാൻ 200 രൂപ കൂടി നൽകണം. പുതിയ ലൈസൻസിന് 1,005 രൂപയാണ് നൽകേണ്ടത്. ഇതിൽ ലൈസൻസ് തപാലിൽ എത്തുന്നതിനുള്ള ചാർജായി 45 രൂപ കൂടി നൽകണം. ലൈസൻസും ആർസി ബുക്കും പോലൂം വിതരണം ചെയ്യാൻ കഴിയാത്തതിൽ സർക്കാരിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്. നവകേരള സദസ്സിനും മറ്റുമായി കോടികൾ പാഴാക്കിയപ്പോഴും സർക്കാർ ഈ വിഷയം ഗൗനിക്കാൻ തയ്യാറായിരുന്നില്ല.

Tags: KB Ganesh KumarDriving LicenceRc Book
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies