ലക്നൗ : ഹോളി ആഘോഷിക്കുമ്പോൾ നിറങ്ങൾ വീഴാതിരിക്കാൻ പള്ളികൾ ടാർപോളിനിട്ട് മൂടി . അലിഗഢ് നഗരത്തിലെ നാല് പള്ളികളും , ബറേലിയിലെയും ഷാജഹാൻപൂരിലെയും പള്ളികളും ഇത്തരത്തിൽ ടാർപോളിൻ കൊണ്ട് മൂടിയിട്ടുണ്ട്.
ഹോളി കാലത്ത് ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സംസ്ഥാനത്ത് പോലീസ് സ്വീകരിച്ചുവരികയാണ്. ദുർഘട മേഖലകളിൽ സമാധാന കമ്മിറ്റി യോഗങ്ങൾ സംഘടിപ്പിക്കുന്നുമുണ്ടെന്ന് സിഐ അഭയ് പാണ്ഡെ പറഞ്ഞു.
കൂടാതെ, സെൻസിറ്റീവ് പ്രദേശങ്ങളിൽ ഫ്ലാഗ് മാർച്ച് നടത്തി. അതിനു പിന്നാലെയാണ് മസ്ജിദുകൾ ടാർപോളിൻ കൊണ്ട് മൂടുന്നത് . സബ്സി മണ്ഡി പ്രദേശത്തെ ഹൽവായിയാൻ പള്ളിയും ഡൽഹി ഗേറ്റിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു പള്ളിയും ടാർപോളിൻ കൊണ്ട് മൂടിയിട്ടുണ്ട്.