'മുയിസു, നിങ്ങൾ ദുർവാശി വെടിയൂ..മാലദ്വീപിനെ കടക്കെണിയിലേക്ക് തള്ളിവിടരുത്; ഇന്ത്യയുമായി തുറന്ന സംഭാഷണങ്ങൾക്ക് തയ്യാറാകൂ': ആവശ്യവുമായി മുൻ പ്രസിഡന്റ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മുയിസു, നിങ്ങൾ ദുർവാശി വെടിയൂ..മാലദ്വീപിനെ കടക്കെണിയിലേക്ക് തള്ളിവിടരുത്; ഇന്ത്യയുമായി തുറന്ന സംഭാഷണങ്ങൾക്ക് തയ്യാറാകൂ’: ആവശ്യവുമായി മുൻ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 08:35 am IST
Facebook
Twitter
WhatsAppTelegram

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ദുർവാശി വെടിയണമെന്നും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ദൃഢപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മാലദ്വീപ് മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്. പ്രസിഡന്റ് മുഹമ്മദ് മുയിസു ശാഠ്യം തുടർന്നാൽ വൻ പ്രതിസന്ധികൾക്ക് വഴിവയ്‌ക്കും. മാലദ്വീപിനെ സാമ്പത്തിക കടക്കെണിയിലേക്ക് തള്ളിവിടരുതെന്നും ചർച്ചകൾക്കും വിട്ടുവീഴ്ചകൾക്കും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മാലദ്വീപിന് കടാശ്വാസം നൽകാൻ ഇന്ത്യയോട് മുയിസു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സോലിഹിന്റെ പരാമർശം.

ഇന്ത്യയുമായി എട്ട് ബില്യൺ കടമാണ് ഉള്ളത്. ചൈനയിൽ നിന്ന് 18 ബില്യൺ കടമാണ് മാലദ്വീപ് വാങ്ങിയിട്ടുള്ളത്. ഇത്രയും വലിയ തുക കടം നിലനിൽക്കേ ഇന്ത്യയെ ചൊടിപ്പിക്കരുതെന്നും അ​ദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാലും അയൽരാജ്യങ്ങൾ സഹായിക്കുമെന്ന ആത്മവിശ്വാസവും അദ്ദേ​ഹം പ്രകടിപ്പിച്ചു. പിടിവാശി നിർത്തി തുറന്നുള്ള സംഭാഷണത്തിന് തയ്യാറാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.

സഹായിക്കാൻ നിരവധി പേരുണ്ടെങ്കിലും മുയിസുവിന്റെ പിടിവാശി വലിയ പ്രശ്നങ്ങളിലേക്കാണ് രാജ്യത്തെ ജനങ്ങളെ തള്ളിയിടുന്നത്. ഏറെ വൈകിയാണ് മുയിസുവിന് ബുദ്ധി ഉദിച്ചത്. ഇപ്പോൾ മാത്രമാണ് മുയിസു സാഹചര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നത്. സർക്കാർ പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ഇന്ത്യയുമായുള്ള ബന്ധത്തിന് വിള്ളലുണ്ടാക്കുന്ന യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് മുയിസുവിന്റെ അവകാശവാദം.

അടുത്തിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യയും അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിമാർ പരാമർശം നടത്തിയത്. ഇതിന് പിന്നാലെ വൻ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. ഇന്ത്യൻ സഞ്ചാരികൾ അധികവും എത്തിയിരുന്നത് ദ്വീപ് രാഷ്‌ട്രത്തിലേക്കായിരുന്നു. എന്നാൽ ഒറ്റ മാസം കൊണ്ട് ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് വൻ തിരച്ചടിയാണ് ഇത് സൃഷ്ടിച്ചത്.

Tags: Ibrahim Mohamed SolihMohamed MuizzuIndia-maldivesMaldives President
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies