ജയ് ശ്രീറാം.. ഇതെന്റെ ജന്മഭൂമി; മാണ്ഡിയിൽ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കങ്കണ; പ്രചാരണത്തിനും തുടക്കം
Sunday, August 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജയ് ശ്രീറാം.. ഇതെന്റെ ജന്മഭൂമി; മാണ്ഡിയിൽ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കങ്കണ; പ്രചാരണത്തിനും തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 04:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബിജെപി നൽകിയ സ്ഥാനാർത്ഥിത്വത്തിന് നന്ദിയറിയിച്ച് കങ്കണാ റണാവത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം തനിക്ക് നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അദ്ധ്യക്ഷൻ ജെ.പി. നദ്ദയ്‌ക്കും അനുരാ​ഗ് ഠാക്കൂർ എംപിക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി താരം അറിയിച്ചു. മാണ്ഡി ജില്ലാ യൂണിറ്റിനൊപ്പം ഹോളി ആഘോഷിച്ച കങ്കണ ഏറെ വൈകാരികമായ ദിനമാണിന്നെന്നും പ്രതികരിച്ചു.

രാവിലെ മാണ്ഡിയിലെത്തിയ കങ്കണ ബിജെപി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഹോളിയുടെ ഭാഗമായി നേതാക്കൾക്ക് നിറങ്ങൾ കൊണ്ട് തിലകം ചാർത്തിയ കങ്കണ, ജയ് ശ്രീറാം വിളികളോടെയാണ് സ്ഥാനാർത്ഥിത്വത്തെ സ്വീകരിച്ചത്.

“എല്ലാവർക്കും ഹോളി ആശംസകൾ, ഇതെന്റെ ജന്മഭൂമിയാണ്. ഇവിടെ സ്ഥാനാർത്ഥിയാകാൻ എന്നെ തിരഞ്ഞെടുത്തുവെന്നത് വലിയ ഭാ​ഗ്യമായി കണക്കാക്കുന്നു. ​ഹോളിയുടെ ഈയവസരത്തിൽ വന്നുചേർന്ന ഈ സൗഭാ​ഗ്യത്തെ ഞാനും എന്റെ കുടുംബാം​ഗങ്ങളും ഏറെ വൈകാരികമായാണ് കണക്കാക്കുന്നത്. എല്ലാവിധ പിന്തുണയും നൽകിയ ബിജെപി അദ്ധ്യക്ഷൻ നദ്ദയ്‌ക്കും കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂറിനും ഹിമാചൽ മുൻ മുഖ്യമന്ത്രി ജയ്റാം ഠാക്കൂറിനും ഒരുപാട് നന്ദിയുണ്ട്. പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ഹിമാചലിലെ ജനങ്ങൾക്ക് വേണ്ടി പ്രത്യേകിച്ച് മാണ്ഡിയിലുള്ളവർക്ക് ഏതുസാഹചര്യത്തിലും എപ്പോൾ വേണമെങ്കിലും എന്നെ സമീപിക്കാം.

പാർട്ടിയെ സംബന്ധിച്ചിടത്തോളം ഞാൻ പുതിയ കാര്യകർ‌ത്താവാണ്. പാർട്ടി പറയുന്നതെന്തായാലും അത് അനുസരിക്കുകയെന്നതാണ് എന്റെ കർത്തവ്യം. ബിജെപിയുടെ വിജയം എന്റേത് കൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വിജയിക്കുമ്പോൾ ഞങ്ങളും വിജയിക്കുന്നു. ഞാനൊരു സൂപ്പർസ്റ്റാറാണെന്നോ വലിയ താരമാണെന്നോ കരുതുന്നില്ല. താരപരിവേഷങ്ങളെല്ലാം ഇവിടെ ത്യജിച്ചിരിക്കുകയാണ്. പാർട്ടി നൽകുന്ന നിർദേശങ്ങൾ പാലിക്കുന്ന എളിയ കാര്യകർത്താവായിരിക്കും ഇനി ഞാൻ.

ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതി നേടിയ നേതാക്കളിലൊരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന്റെ പാതയാണ് ഞങ്ങൾ പിന്തുടരുന്നത്. മോദിയുടെ അജണ്ട ഞങ്ങളുടേതുമാണ്. അദ്ദേഹത്തിന്റെ സേനയായി ഞങ്ങളുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളാണ് ഞങ്ങളോരോരുത്തരെയും വിജയത്തിലേക്ക് എത്തിക്കുന്നത്. – കങ്കണ പ്രതികരിച്ചു.

ഹിമാചലിലെ മാണ്ഡിയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയെന്നതിലുപരി ദേശീയതയിലൂന്നിയ നിലപാടുകളിലൂടെ എക്കാലത്തും ചർച്ചയായിട്ടുള്ള വ്യക്തിയാണ് ബോളിവുഡ് നടി കങ്കണാ റണാവത്ത്. രാഷ്‌ട്രീയത്തേക്കാൾ രാഷ്‌ട്രത്തിന് പ്രാധാന്യം കൽപ്പിക്കുന്ന താരം പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടുകളിലും ബിജെപിയുടെ ദേശീയ നിലപാടുകളിലും ആകൃഷ്ടയായിരുന്നു. തുട‍ർന്നാണ് ലോക്സഭാ സ്ഥാനാർത്ഥിത്വം കങ്കണയെ തേടിവന്നത്.

Tags: BJPndakangana ranautLoksabha2024
Share
Tweet
SendShare

More News from this section

പിറന്നാള്‍ കേക്കില്‍ ചത്ത പല്ലി; കുട്ടികളടക്കം 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വന്ദേമാതരം വിവാദം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ; മാപ്പ് പറയണമെന്ന് ആവശ്യം

ഇന്ത്യയുടെ പ്രതിരോധമേഖലയിൽ നിർണായക നേട്ടം; ജെറ്റ് എൻജിൻ കരുത്തുള്ള ‘ദിവ്യാസ്ത്ര Mk3’ ആദ്യ പറക്കൽ വിജയകരം

ചിന്തകളും പരിശ്രമങ്ങളും തലമുറകളെ പ്രചോദിപ്പിച്ച വ്യക്തി; അടല്‍ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാര്‍ഷികം; ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

‘ജനങ്ങൾ ഒരിക്കലും മാപ്പ് നൽകില്ല’; വന്ദേമാതരം പാതിവഴിയിൽ നിർത്താൻ ആവശ്യപ്പെട്ട സോണിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

നിശബ്ദനായിരിക്കുന്നു, പക്ഷേ നിശബ്ദനല്ല’; രണ്ട് മാസത്തെ മൗനത്തെക്കുറിച്ചുള്ള വിമർശനത്തിന് മറുപടിയുമായി സിദ്ധരാമയ്യ, ‘ഇപ്പോൾ ഞാൻ വെറും എംഎൽഎ’ എന്നും പ്രതികരണം

Latest News

യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതം; എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

തെക്കന്‍ ലബനനിലെ ഹിസ്ബുള്ളയുടെ സൈനിക ആസ്ഥാനത്തിന് നേരെ ആക്രമണം; കമാന്‍ഡര്‍ അബു ഹസന്‍ അലാ കൊല്ലപ്പെട്ടതായി ഇസ്രയേല്‍

30 ടെസ്റ്റുകള്‍, 30 വേദികള്‍; സച്ചിനും മഞ്ജരേക്കറിനുമൊപ്പം അപൂര്‍വ റെക്കോര്‍ഡില്‍ യശസ്വി ജയ്‌സ്വാള്‍

മൂന്നാം ടെസ്റ്റില്‍ കന്നി സെഞ്ചുറി; സൗരവ് ഗാംഗുലിക്കൊപ്പമെത്തി ദേവ്ദത്ത് പടിക്കല്‍; 22 വര്‍ഷത്തിന് ശേഷം മൂന്നാം നമ്പറിലെ മലയാളി തിളക്കം

ഫുട്‌ബോളിന് പിന്നാലെ ക്രിക്കറ്റിലും സ്‌പെയിന്റെ കുതിപ്പ്; ഓസ്ട്രേലിയയുടെ റെക്കോര്‍ഡ് തകര്‍ത്തു

ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രജയം; കങ്കാരുക്കളെ ഒന്‍പത് വിക്കറ്റിന് വീഴ്‌ത്തി ബംഗ്ലാദേശ്

ഗുഡ്ക നിരോധനം അടയ്‌ക്ക വിപണിയെ ബാധിച്ചു; കർണാടകയിൽ ഗുഡ്ക നിരോധനം പിൻവലിക്കാൻ സർക്കാർ തീരുമാനം; ഉത്തരവ് പ്രാബല്യത്തിൽ വന്ന് രണ്ട് ദിവസത്തിനകം തിരിച്ചു പോക്ക്

ഗാന്ധിജിയോടുള്ള ആദരവ്; 2027 ഏകദിന ലോകകപ്പിന് ഗാന്ധിജയന്തിയില്‍ തുടക്കമിടാന്‍ ഐസിസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies