കൊൽക്കത്ത ; ഒരു കാലത്ത് കമ്പ്യൂട്ടറിനെതിരെ ഘോരഘോരം മുദ്രാവാക്യങ്ങൾ ഉയർത്തിയവർ ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എഐയെ ആശ്രയിക്കുന്നു .ബംഗാളിൽ സിപിഎം പ്രചാരണത്തിനാണ് എഐ (നിർമിതബുദ്ധി) അവതാരക ‘ സമത ‘ പ്രത്യക്ഷപ്പെട്ടത് . ബംഗാളിയിലാണു സമത സംസാരിക്കുന്നത്.
ദോഷകരമല്ലാത്ത എന്തെങ്കിലും പുതിയ കാര്യങ്ങൾക്കായി സിപിഎം മുൻ കൈ എടുക്കാറുണ്ടെന്നാണ് ഇതിനെ പറ്റി ജാദവ്പൂരിൽ നിന്നുള്ള ഇടത് സ്ഥാനാർത്ഥിയായ ശ്രീജൻ ഭട്ടാചാര്യ പറഞ്ഞത് .
അതേസമയം കമ്പ്യൂട്ടർ വിദ്യാഭ്യാസത്തെ തുടക്കത്തിൽ എതിർത്തിരുന്ന സിപിഎം സാങ്കേതികവിദ്യയെ സ്വീകരിക്കുന്നതിന്റെ വിരോധാഭാസമാണ് ഇപ്പോൾ ചർച്ചയാകുന്നത് .കമ്പ്യൂട്ടറിനെ എതിർത്ത സിപിഎമ്മുകാർ ഇപ്പോൾ സാങ്കേതികവിദ്യയെ പുണരുന്നത് വൈരുധ്യമാണെന്നു ബിജെപി നേതാവും മുൻ ഗവർണറുമായ തഥാഗത റോയ് പറഞ്ഞു. പാർട്ടിയിൽ ആളില്ലാത്തതുകൊണ്ടാണോ എ ഐ അവതാരകയെ കൊണ്ടുവന്നതെന്നാണ് പലരും ഉയർത്തുന്ന പരിഹാസം .