ഛത്തീസ്ഗഡ്: മദ്യപിച്ച് സ്കൂളിലെത്തിയ അധ്യാപകനെ വിദ്യാർത്ഥികൾ അടിച്ച് ഓടിച്ചു .സംഭവവുമായി ബന്ധപ്പെട്ട വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് . ഛത്തീസ്ഗഡിലെ ബസ്തറിലെ പ്രൈമറി സ്കൂളിലാണ് സംഭവം.
അധ്യാപകൻ ദിവസവും മദ്യപിച്ച് സ്കൂളിലെത്തി വിദ്യാർത്ഥികളെ അസഭ്യവാക്കുകൊണ്ട് ശകാരിക്കുക പതിവായിരുന്നു. അധ്യാപകന്റെ പെരുമാറ്റത്തിൽ മനംനൊന്ത് വിദ്യാർഥികൾ മദ്യപിച്ചെത്തിയ അധ്യാപകൻ ബൈക്കിൽ സ്കൂൾ വളപ്പിലേക്ക് കടന്നപ്പോൾ തന്നെ ചെരിപ്പെറിഞ്ഞു. വിദ്യാർഥികൾ ചെരിപ്പുകൾ വലിച്ചെറിഞ്ഞതോടെ അധ്യാപകൻ എങ്ങനെയും രക്ഷപ്പെടുകയായിരുന്നു.
@snehamordani എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ദൃശ്യങ്ങൾ പങ്ക് വച്ചത് .