തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. പവന് 50,000 രൂപ കടന്നു. 50,400 രൂപയാണ് നിലവിലെ വില. ഗ്രാമിന് 6,300 രൂപയുമായി.
രാജ്യാന്തര വിപണിയിലെ വിലവർദ്ധനവാണ് സ്വർണവില കൂടാൻ കാരണം. നിലവിലെ സാഹചര്യം തുടർന്നാൽ വരും ദിവസങ്ങളിലും സ്വർണവില വർദ്ധിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ 49,000 രൂപയോളം അടുത്തെത്തിയ സ്വർണവില പെട്ടന്ന് 50,000 രൂപയിലേക്ക് കടക്കുകയായിരുന്നു.
ഇന്നലെ ഗ്രാമിന് 6,170 രൂപയും പവന് 49,360 രൂപയുമായിരുന്നു വില. കഴിഞ്ഞ ദിവസങ്ങളിൽ ഗ്രാമിന് 6,135 രൂപയും പവന് 49,080 രൂപയുമായിരുന്നു വില. മാർച്ച് 21ലെ റെക്കോർഡ് വിലയായ 49,440 രൂപയ്ക്ക് ശേഷം ഇന്നാണ് സ്വർണവില കേരള ചരിത്രത്തിലാദ്യമായി സർവകാല റെക്കോർഡിൽ എത്തിയത്.