എറണാകുളം: പ്രശസ്ത നടി ജ്യോതിർമയിയുടെ അമ്മ പി.സി സരസ്വരതി അന്തരിച്ചു. വാർദ്ധക്യ സംബന്ധമായ രോഗങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 75 വയസായിരുന്നു. പരേതനായ ജനാർദ്ദനൻ ഉണ്ണിയാണ് ഭർത്താവ്.
എറണാകുളം ലിസി- പുല്ലേപ്പടി റോഡിലുള്ള ജ്യോതിർമയിയുടെ ‘തിരുനക്കര’ വീട്ടിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കും. ശേഷം രവിപുരം ശ്മശാനത്തിൽ ഇന്ന് വൈകിട്ടോടെ സംസ്കരിക്കും.
സഹോദരങ്ങൾ: സതീദേവി, ത്രിവിക്രമൻ, പരേതനായ ഡോ. കൃഷ്ണ മൂർത്തി, പരേതയായ ശ്യാമള കുമാരി, പരേതയായ ഹൈമവതി