കൊല്ലം: സർക്കാർ ഐടിഐ കോളേജിൽ കൂട്ട അവധിയെടുത്ത് അദ്ധ്യാപകർ. കൊല്ലത്തെ തേവലക്കര സർക്കാർ ഐടിഐ കോളേജിലെ അദ്ധ്യാപകരാണ് കൂട്ട അവധിയെടുത്തത്. അറ്റൻഡൻസ് ബുക്കിൽ രേഖപ്പെടുത്താതെയാണ് അദ്ധ്യാപകർ അവധിയെടുത്തിരിക്കുന്നത്.
12 അദ്ധ്യാപകരുള്ള കോളേജിൽ ഇന്ന് ക്ലാസെടുക്കാൻ രണ്ട് പേർ മാത്രമാണ് വന്നത്. അദ്ധ്യാപകരില്ലാത്തനിലാൽ ക്യാമ്പസിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് അറ്റൻഡൻസ് നഷ്ടമാകുന്നതായി പരാതിയും ഉയരുന്നുണ്ട്.
രാവിലെ എട്ട് മണിക്ക് തുടങ്ങേണ്ട ക്ലാസാണെന്നും അദ്ധ്യാപകർ എത്തിയിട്ടില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികൾ കൃത്യസമയത്തെത്തി. എന്നാൽ പത്തര മണിയായിട്ടും ഒരു അദ്ധ്യാപകർ പോലും സ്ഥലത്തെത്തിയിട്ടില്ല. വീഡിയോയിലൂടെയാണ് വിദ്യാർത്ഥികൾ പ്രതികരിച്ചത്. സ്റ്റാഫ് മുറിയിൽ ഒഴിഞ്ഞുകിടക്കുന്ന കസേരകളും മേശകളും വീഡിയോയിൽ കാണാം. സംഭവത്തിൽ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് വിദ്യാർത്ഥികളുടെ നീക്കം.