നിസ്ക്കാര സമയത്ത് മുസ്ലീം പള്ളിയ്ക്ക് മുന്നിലൂടെ കടന്നുപോയി ; രാമലീല ഘോഷയാത്രയ്ക്ക് നേരെ ആക്രമണം ; നിരവധി പേർക്ക് പരിക്ക്
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിസ്ക്കാര സമയത്ത് മുസ്ലീം പള്ളിയ്‌ക്ക് മുന്നിലൂടെ കടന്നുപോയി ; രാമലീല ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം ; നിരവധി പേർക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 07:40 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ : മുസ്ലീം പള്ളിയ്‌ക്ക് മുന്നിലൂടെ കടന്നുപോയ രാമലീല ഘോഷയാത്രയ്‌ക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം . ഘോഷയാത്രയിൽ പങ്കെടുത്ത ഹിന്ദു വിശ്വാസികളെ അക്രമിക്കുകയും ഉപകരണങ്ങൾ തകർക്കുകയും ചെയ്തു. ആക്രമണത്തിന്റെ നിരവധി വീഡിയോകൾ ഇൻ്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്.

വെള്ളിയാഴ്ച നിസ്‌കാരം നടക്കുന്നുണ്ടെന്ന് പറഞ്ഞാണ് തീവ്ര ഇസ്ലാമിസ്റ്റുകൾ കോട്ട കൈത്തൂൺ പട്ടണത്തിലെ പള്ളിയ്‌ക്ക് മുന്നിലൂടെ വന്ന രാം ബരാത്ത് ഘോഷയാത്ര തടയാൻ ശ്രമിച്ചത് . എന്നാൽ രാം ബരാത്ത് അവിടെ എത്തിയപ്പോൾ പള്ളിയിൽ നിസ്‌കാരം നടക്കുകയായിരുന്നില്ലെന്ന് നാട്ടുകാർ വ്യക്തമാക്കി. എന്നിട്ടും ഘോഷയാത്രയുടെ സംഘാടകർ ഭജന നിർത്തി വച്ചു .

എന്നാൽ, ഘോഷയാത്ര മസ്ജിദ് കടന്നുപോകവേ, പിന്നിൽ നിന്ന് ഹിന്ദു ഭക്തർക്ക് നേരെ കല്ലേറുണ്ടായി. പാഞ്ഞടുത്ത അക്രമികൾ മ്യൂസിക് സിസ്റ്റം തകർക്കുകയും ചെയ്തു . സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു . തുടർന്ന് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത് .ഇരുവിഭാഗവും തമ്മിൽ ചർച്ചകൾ നടന്നതിനാൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു. മുൻകരുതൽ നടപടിയെന്ന നിലയിൽ, പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ സംശയിക്കുന്നവരെയും സോഷ്യൽ മീഡിയ പ്രവർത്തനങ്ങളെയും നിരീക്ഷിക്കുന്നുമുണ്ട്.

രാം ബരാത്തിന്റെ ഭക്തർക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് യോഗേഷ് റെൻവാൾ പറഞ്ഞു. ഈ ആക്രമണം ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും , അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: kottaram bharath
Share
Tweet
SendShare

More News from this section

രാജസ്ഥാനില്‍ ബിജെപിക്ക് വന്‍ നേട്ടം; ജയ്പൂര്‍, ജോധ്പൂര്‍, കോട്ട മേയര്‍ സ്ഥാനങ്ങള്‍ സ്വന്തമാക്കി സ്ഥാനാര്‍ത്ഥികള്‍

സിക്കിമിൽ കനത്ത മഴ, വൻ ഉരുൾപൊട്ടൽ; റിമ്പി ഗ്രാമത്തിൽ മുപ്പതോളം വീടുകൾ ഒലിച്ചുപോയി, കൂടുതൽ പേരെ മാറ്റിപ്പാർപ്പിച്ചു

കശ്മീരി പണ്ഡിറ്റുകളുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമം; ശ്രീനഗറിന്റെ മണ്ണിൽ വീണ്ടും വേദമന്ത്രങ്ങൾ മുഴങ്ങി; ചരിത്രപ്രസിദ്ധമായ ശീതൽനാഥ ക്ഷേത്രം തുറന്നു

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

‘കടം കേറി മുടിഞ്ഞ സമ്പദ്‌വ്യവസ്ഥയാണ്, ഇനിയെങ്കിലും സ്വന്തം കാര്യം നോക്കി ജീവിക്കണം’; കശ്മീർ പരാമർശത്തിൽ പാകിസ്താനെതിരെ യുഎൻ വേദിയിൽ ഇന്ത്യയുടെ രൂക്ഷ മറുപടി

‘അന്ത്യോദയം പൊതുക്ഷേമത്തിനും ദേശീയ പുരോഗതിക്കും പ്രചോദനം’;സമൂഹത്തിലെ അവസാനനിരയിലുള്ളവരുടെ ഉന്നമനമാണ് രാഷ്‌ട്രനിർമാണത്തിന്റെ അടിത്തറയെന്ന് മോദി

Latest News

‘ശരത് വെറും ജിം ട്രെയിനർ, യോഗ്യതയോ രജിസ്ട്രേഷനോ ഇല്ല’; പയ്യന്നൂരിൽ പിടിയിലായത് ‘വ്യാജൻ’ എന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് വീണ്ടും മെഡല്‍; ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറിന് വെങ്കലം; ഇനത്തില്‍ മെഡല്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതയായി 36കാരി

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സമ്പൂർണ മദ്യനിരോധനം

വീട്ടിലെ സ്വര്‍ണവും പണവും വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചു; പിന്നാലെ യൂട്യൂബറുടെ വീട്ടില്‍ വന്‍ കവര്‍ച്ച, 118 പവന്‍ നഷ്ടം

 സെപ്തംബർ 28ന് പ്രാദേശിക അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

വി. മുരളീധരനൊപ്പമാണ് പാർട്ടി; അദ്ദേഹത്തെ ലക്ഷ്യമിടുന്നത് എക്സാലോജിക്ക് ഇടപാടിൽ നിന്നും ശ്രദ്ധതിരിക്കാൻ; നടക്കുന്നത് കോൺഗ്രസ്-സിപിഎം ഒത്തുകളി: രാജീവ് ചന്ദ്രശേഖർ

ടീം ഇന്ത്യയുടെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സര്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്; 2028 വരെ കരാര്‍

ഓണം ബംപര്‍ വില്‍പ്പനയില്‍ ചരിത്ര റെക്കോര്‍ഡ്; 90 ലക്ഷത്തില്‍ 89.85 ലക്ഷവും വിറ്റു, 30 കോടിയുടെ ഭാഗ്യശാലി ആരാകും?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies