ഡക്ക്മാനായി രോഹിത്..! വീട്ടിൽ കയറി പണിത് സഞ്ജുവും പിള്ളേരും; വാങ്കഡെയിൽ മുംബൈ മർ​ഗയാ..
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡക്ക്മാനായി രോഹിത്..! വീട്ടിൽ കയറി പണിത് സഞ്ജുവും പിള്ളേരും; വാങ്കഡെയിൽ മുംബൈ മർ​ഗയാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2024, 09:32 pm IST
Facebook
Twitter
WhatsAppTelegram

നായകൻ സഞ്ജു സാംസന്റെ തീരുമാനം ​ഗ്രൗണ്ടിൽ ബൗളർമാർ ശരിയാണെന്ന് തെളിയിച്ചപ്പോൾ ആദ്യം ഹോം മത്സരത്തിൽ തരിപ്പണമായി മുംബൈ ഇന്ത്യൻസ്. നിശ്ചിത ഓവറിൽ മുംബൈക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടാനാണ് സാധിച്ചത്. മുൻ നായകൻ രോഹിത് ശർമ്മയെ ​ഗോൾഡൻ ഡക്കാക്കിയാണ് ബോൾട്ട് ആദ്യ ഓവറിൽ മുംബൈ ആരാധകരെ സ്തബ്ധരാക്കിയത്. തൊട്ടടുത്ത പന്തിൽ നമൻ ധിറിനെ എൽബിയിൽ കുരുക്കി കൂടാരം കയറ്റിയതോടെ അക്ഷരാർത്ഥത്തിൽ ​ഗ്യാലറി ഞെട്ടി. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ ഡിവാൾഡ് ബ്രെവിസും ​ഗോൾഡൻ ഡക്കായതോടെ ആതിഥേയർക്ക് മറുപടിയുണ്ടായിരുന്നില്ല.

പവർ പ്ലേയിൽ നന്ദ്രെ ബർ​ഗർ ഇഷാൻ കിഷനെയും(16) മടക്കിയതോടെ മുംബൈ കപ്പൽ ആടിയുലഞ്ഞു. ക്രീസിൽ ഒത്തുചേർന്ന ക്യാപ്റ്റൻ ഹാർദിക്- തിലക് വർമ്മ സഖ്യമാണ് മുംബൈയെ വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 36 പന്തിൽ 56 റൺസിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ഒമ്പതാം ഓവറിൽ 34 റൺസുമായി ഹാർ​​ദിക്കിനെ വീഴ്‌ത്തി ചഹൽ മുംബൈക്ക് അടുത്ത ഷോക്ക് നൽകി.

പിന്നാലെ വന്നവരും നിന്നവരും മടങ്ങാൻ തിടുക്കം കാട്ടിയതോടെ മുംബൈ ഇന്നിം​ഗ്സിന് അന്ത്യമായി. വാലറ്റക്കാരനായ ബുമ്രയും ആകാശും ചേർന്നാണ് ടീം സ്കോർ 120 കടത്തിയത്. തിലക് വർമ്മ (32) ടിം ഡേവിഡ്(17), ജെറാൾഡ് കോർട്സീ(4) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. മുംബൈയുടെ നട്ടെല്ലൊടിച്ച ട്രെന്റ് ബോൾട്ട് – യുസ്വേന്ദ്ര ചഹൽ സഖ്യം മൂന്നുവീതം വിക്കറ്റ് വീഴത്തി.
നന്ദ്രെ ബർ​ഗർ രണ്ടും ആവേശ് ഖാന് ഒരു വിക്കറ്റും ലഭിച്ചു.

Tags: ipl2024mumbai indiansrajasthan royals
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies