ഇന്ത്യയുമായി ചങ്ങാത്തം ആ​ഗ്രഹിച്ച് പാകിസ്താൻ; ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ പരിശ്രമിക്കുമെന്ന് പാക് പ്രതിരോധമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുമായി ചങ്ങാത്തം ആ​ഗ്രഹിച്ച് പാകിസ്താൻ; ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ പരിശ്രമിക്കുമെന്ന് പാക് പ്രതിരോധമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2024, 03:38 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ഇന്ത്യയുമായി ചങ്ങാത്തം കൂടാൻ വീണ്ടും ആ​ഗ്രഹം പ്രകടിപ്പിച്ച് പാകിസ്താൻ. തെരഞ്ഞെടുപ്പ് ഘട്ടം അവസാനിച്ചതിന് ശേഷം ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാകിസ്താന്റെ അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ഭാരതം നിലപാട് കടുപ്പിക്കുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം.

പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ഇന്ത്യയിൽ നടത്തിയിട്ടുള്ള ആക്രമണങ്ങൾ മൂലം പാകിസ്താനുമായി ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാൻ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. ഭാരതം കൊടുംഭീകരരായി പ്രഖ്യാപിച്ച പലർക്കും പാകിസ്താൻ അഭയം നൽകുന്നുവെന്നതും ഭീകരരുടെ നുഴഞ്ഞുകയറ്റവും ‌കശ്മീർ അധിനിവേശവും പാകിസ്താനെ അകറ്റി നിർത്താൻ കാരണമായി. എന്നാൽ ഭാരതവുമായുള്ള ബന്ധലുണ്ടായ വിള്ളൽ പാകിസ്താനെ പ്രതികൂലമായി ബാധിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം കടക്കെണിയിൽ ഉഴലുന്ന രാജ്യം മറ്റ് രാഷ്‌ട്രങ്ങളുടെ സഹായത്തിനായി കേഴുകയാണ്. ഇന്ത്യയുടെ പിന്തുണയില്ലാതെ ദുരിതത്തിൽ നിന്ന് കരകയറാൻ കഴിയില്ലെന്ന തോന്നലാണ് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തണമെന്ന ആവശ്യത്തിലേക്ക് പാകിസ്താനെ നയിച്ചതെന്നാണ് നയതന്ത്ര വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

ചൈന ഒഴികെ മറ്റെല്ലാ അയൽരാജ്യങ്ങളും പാകിസ്താനെ കൈവെടിഞ്ഞ അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ ഇറാനും അഫ്​ഗാനുമായും നിലനിൽക്കുന്ന അതിർത്തി സംഘർഷങ്ങൾ ലഘൂകരിക്കുമെന്നും ഇന്ത്യയുമായുള്ള നയതന്ത്രബന്ധം അതിന് വഴിവയ്‌ക്കുമെന്നുമാണ് ആസിഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അഫ്​ഗാനിലെ താലിബാൻ ഭരണകൂടവുമായി നേരിട്ട് ചർച്ച നടത്തി ഭീകരവാദം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ താത്പര്യമുണ്ടെന്ന് നേരത്തെയും പാകിസ്താൻ അറിയിച്ചിരുന്നു. 2019 ഓ​ഗസ്റ്റ് മുതൽ നിർത്തിവച്ച വ്യാപാര ബന്ധം പുനഃസ്ഥാപിക്കണമെന്നാണ് പാക് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടത്. പാക് വ്യവസായികൾ ഭാരതവുമായുള്ള വ്യാപാരം ആ​ഗ്രഹിക്കുന്നുവെന്നാണ് ബ്രസൽസിൽ നടന്ന ആണവോർജ്ജ ഉച്ചകോടിക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞത്.

Tags: Bilateral tiesPakistan Defence Ministerpost-Lok Sabha electionsKhawaja Asif
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies