പുതിയ ചിത്രവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇല്ലങ്ങൾ സന്ദർശിച്ച് ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി. കേരളീയ വാസ്തു വിദ്യയിൽ അതിശയം രേഖപ്പെടുത്തിയ അദ്ദേഹം യാത്രയുടെ വിശേഷങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. വൃത്തികെട്ട ഗ്ലാസുകളും കോൺക്രീറ്റ് കെട്ടിടങ്ങളും പ്രാദേശിക സൗന്ദര്യം നശിപ്പിക്കുന്നതിലുള്ള ആശങ്കയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. ഹിന്ദു വാസ്തുവിദ്യ വളരെ സമ്പന്നമാണെന്നും അദ്ദേഹം കുറിച്ചു.
“എന്റെ അടുത്ത സിനിമയുടെ ഗവേഷണത്തിനായി 700-800 വർഷം പഴക്കമുള്ള ഏതാനും ഇല്ലം (മലയാളത്തിൽ ബ്രാഹ്മണരുടെ വീട്) സന്ദർശിച്ചു. അവിടത്തെ ശാസ്ത്രം, സാങ്കേതികവിദ്യ, വായു, വെളിച്ചം, താപനില എന്നിവയെല്ലാം മനുഷ്യസൗഹൃദമാണ്.
വളരെ വലിയ കെട്ടിടങ്ങളാണെങ്കിലും, അവർക്ക് വേണ്ടത്ര മുറികളില്ല. കാരണം മുറികളല്ല, ഇടങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒത്തുചേരാനുള്ള ഇടങ്ങൾ, സ്വകാര്യ ഇടങ്ങൾ എന്നിവ പ്രചോദനം നൽകുന്നു. പരിസ്ഥിതി സൗഹൃദമായ ഇവ നൂറുകണക്കിന് വർഷങ്ങൾക്ക് ശേഷവും ആധുനിക കെട്ടിടങ്ങളേക്കാൾ ശക്തമായി നിലകൊള്ളുന്നു. ഇതു പോലെ ഒരു വീട് നിർമ്മിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”. അദ്ദേഹം കുറിച്ചു.
കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന കശ്മീരി ഫയൽസിന്റെ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. സിഖ് കലാപത്തെ ആസ്പദമാക്കി ഒരുക്കുന്ന ഡൽഹി ഫയൽസാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം.
വിവേക് അഗ്നിഹോത്രി പങ്കുവെച്ച കുറിപ്പ്
I visited a few 7-800 yr old Illam (Brahmin’s house in Malayalam) for the research of my next film and came out fascinated and sad at the same time.
FASCINATED: The science, technology, and sense of space, air, light, and temperature are so human-friendly. It begins with site… pic.twitter.com/SFVtygwgZS
— Vivek Ranjan Agnihotri (@vivekagnihotri) April 1, 2024