തീക്കാറ്റ് പോലൊരുവൻ, മായങ്ക് യാദവിന് പ്രശംസയുമായി കെ എൽ രാഹുൽ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തീക്കാറ്റ് പോലൊരുവൻ, മായങ്ക് യാദവിന് പ്രശംസയുമായി കെ എൽ രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 08:45 pm IST
Facebook
Twitter
WhatsAppTelegram

റോ പേസ് താരങ്ങളോട് എന്നും ആരാധകർക്കൊരു പ്രത്യേക സ്‌നേഹമാണ്. ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾ ഒന്നടങ്കം ഉറ്റുനോക്കുന്നതും മായങ്ക് യാദവ് എന്ന യുവതാരത്തിന്റെ റോ പേസാണ്. ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനായി 150 കിലോമീറ്ററിലേറെ വേഗമുള്ള പന്തുകളുമായി ആരാധകരെ അമ്പരപ്പിക്കുകയാണ് ഈ 21-കാരൻ. ഇപ്പോൾ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടീമിന് വിജയമൊരുക്കിയ മായങ്ക് യാദവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നായകൻ കെ എൽ രാഹുൽ. ആർസിബിക്ക് എതിരായ മത്സരത്തിൽ ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തുമായി (156.7 km/ph) മായങ്ക് യാദവ് ഞെട്ടിച്ചു. 16 റൺസ് വഴങ്ങി രജത് പട്ടീദാർ, ഗ്ലെൻ മാക്‌സ്വെൽ, കാമറൂൺ ഗ്രീൻ എന്നിവരുടെ വിക്കറ്റാണ് താരം നേടിയത്.

‘കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ മായങ്ക് അതിമനോഹരമായി പന്തെറിയുന്നത് കണ്ടതിൽ വളരെ സന്തോഷമുണ്ട്. രണ്ട് വർഷം ക്ഷമയോടെ അവൻ അവസരങ്ങൾക്കായി കാത്തിരുന്നു. ബോംബെയിൽ ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള കഠിനമായ പരിശീലനങ്ങൾ ചെയ്താണ് അവൻ മടങ്ങി വന്നത്. 155 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്നത് അത്ര എളുപ്പമല്ലെന്ന് അവനറിയാം. മായങ്ക് മികച്ച പ്രെഫഷണൽ ക്രിക്കറ്ററാണ്. സ്റ്റമ്പിന് 20 മീറ്റർ പിന്നിൽ നിന്ന് അവൻ ബൗൾ ചെയ്യുന്നത് ഡഗ് ഔട്ടിൽ ഇരുന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.’ -രാഹുൽ പറഞ്ഞു.

ഐപിഎൽ കരിയറിൽ ഇതുവരെ രണ്ട് മത്സരങ്ങൾ മാത്രമാണ് മായങ്ക് യാദവ് കളിച്ചിട്ടുള്ളത്. പരിക്ക് കാരണം കഴിഞ്ഞ രണ്ട് സീസണുകളിൽ മായങ്കിന് ലക്‌നൗ ടീമിൽ അവസരം ലഭിച്ചിരുന്നില്ല. പഞ്ചാബ് കിംഗ്‌സിനെതിരായ അരങ്ങേറ്റത്തിൽ 27 റൺസിന് മൂന്ന് വിക്കറ്റുമായി മായങ്ക് കളിയിലെ താരമായിരുന്നു. 20 ലക്ഷം രൂപ അടിസ്ഥാന വിലയ്‌ക്കാണ് ഐപിഎല്ലിൽ ലക്‌നൗ താരത്തെ സ്വന്തമാക്കിയത്. റോ പേസിന് പുറമെ പന്തിൻമേലുള്ള മികച്ച നിയന്ത്രണമാണ് മായങ്കിനെ മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

 

 

Tags: kl rahulMayank Yadav
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies