സുനിൽ നരെയ്ൻ ഷോയിൽ കൊൽക്കത്ത; വാടി തളർന്ന് ഡൽഹി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സുനിൽ നരെയ്ൻ ഷോയിൽ കൊൽക്കത്ത; വാടി തളർന്ന് ഡൽഹി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 09:59 pm IST
FacebookTwitterWhatsAppTelegram

വിശാഖപട്ടണം: കൊൽക്കത്തയുടെ ബാറ്റർമാർ വെടിക്കെട്ട് നടത്തിയതോടെ വാടി തളർന്ന് ഡൽഹി ക്യാപിറ്റൽസ്. 273 റൺസിന്റെ വിജയലക്ഷ്യമാണ് ഡൽഹിക്ക് മുന്നിൽ കൊൽക്കത്ത ഉയർത്തിയിരിക്കുന്നത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കെകെആർ നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 272 റൺസെടുത്തു. സുനിൽ നരെയ്ൻ, ആംഗ്രിഷ് രഘുവംശി, ആന്ദ്രേ റസ്സൽ, റിങ്കു സിംഗ് എന്നിവരുടെ തീപ്പൊരി പ്രകടനമാണ് കെകെആറിന് മികച്ച സ്‌കോർ സമ്മാനിച്ചത്.
ഐപിഎല്ലിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടലാണിത്. നരെയ്നാണ്(85) ടീമിന്റെ ടോപ് സ്‌കോറർ.

ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്‌ക്ക് ഓപ്പണർമാരായ ഫിലിപ്പ് സാൾട്ട് – സുനിൽ നരെയ്ൻ സഖ്യം തകർപ്പൻ തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേർന്ന് സ്‌കോർ ബോർഡിൽ 60 റൺസ് ചേർത്തു.സാൾട്ടിനെ(12) മടക്കി ആന്റിച്ച് നോർക്യയാണ് അപകടകരമായ ഈ കൂട്ട്‌കെട്ട് പൊളിച്ചത്. വൺഡൗണായെത്തിയ യുവതാരം ആംഗ്രിഷ് രഘുവംശിക്കൊപ്പം സുനിൽ നരെയ്‌നും തകർത്തടിച്ചതോടെ കെകെആർ സ്‌കോർ ബോർഡ് കുതിച്ചു. 85 റൺസടുത്ത നരെയ്‌നെ മിച്ചൽ മാർഷാണ് കൂടാരം കയറ്റിയത്. പിന്നാലെ ആംഗ്രിഷും(56) പുറത്തായി. 104 റൺസാണ് ഇരുവരുടെയും കൂട്ട്‌കെട്ടിൽ പിറന്നത്. 41 റൺസുമായി ആന്ദ്രെ റസ്സലും 24 റൺസുമായി റിങ്കു സിംഗും ടീമിന് ഉയർന്ന സ്‌കോർ സമ്മാനിക്കുന്നതിൽ പങ്കാളിയായി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 18 റൺസെടുത്തു. അഞ്ച് റൺസുമായി വെങ്കടേഷ് അയ്യരും 1 റൺസുമായി മിച്ചൽ സ്റ്റാർക്കും പുറത്താകാതെ നിന്നു.

ഡൽഹിക്കായി ആന്റിച്ച് നോർക്യ മൂന്നും ഇഷാന്ത് ശർമ രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി. ഖലീൽ അഹമ്മദ് ഒരു വിക്കറ്റും വീഴ്‌ത്തി.

മറുപടി ബാറ്റിംഗിൽ 2 ഓവർ പിന്നിടുമ്പോൾ ഒരുവിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ് ഡൽഹി. ഓപ്പണർ പ്രിത്വീ ഷായുടെ(10) വിക്കറ്റാണ് നഷ്ടപ്പെട്ടത്. വൈഭവ് അറോറയാണ് താരത്തെ മടക്കിയത്.

Tags: kolkata Knight Ridersdelhi capitals
ShareTweetSendShare

More News from this section

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

Latest News

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം; ചരിത്രകാരന്മാർ എന്ന് പറയുന്നവരെ കൂട്ടി ആധികാരികത വരുത്താൻ ആസൂത്രിത നീക്കം; കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ഗൂഢനീക്കം: വത്സൻ തില്ലങ്കേരി

തീവ്ര മതവർഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി UDF ഭരണത്തിൽ പിടിമുറുക്കുന്നു: മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, വ്യവസായമന്ത്രി എന്നിവരുമായി ജമാഅത്തെ നേതാക്കൾ കൂടിക്കാഴ്ച നടത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies