കൊച്ചി: ജനങ്ങൾ എൽഡിഎഫിൽ പ്രതീക്ഷ അർപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് മണ്ഡലങ്ങളിൽ നടത്തിയ പ്രചരണത്തിലൂടെ കേരളത്തിൽ ഇടത് അനുകൂല ജനവികാരമാണുള്ളതെന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ രാഹുലിന്റെ റാലിയിൽ മുസ്ലീം ലീഗിന്റെ പതാക ഒഴിവാക്കിയ സംഭവത്തെയും മുഖ്യമന്ത്രി വിമർശിച്ചു. സ്വന്തം പാർട്ടിയുടെ പതാക ഉയർത്തി പിടിക്കാൻ പോലും കഴിയാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കോൺഗ്രസിന്റെ ഭീരുത്വമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടില്ലെന്നും മുഖ്യമന്ത്രി കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കള്ളപ്പണം സൂക്ഷിക്കുന്ന ഇടപാട സിപിഎമ്മിന് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.