ന്യൂഡൽഹി: ഏപ്രിൽ എട്ടിന് മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ സംഘടിപ്പിക്കുന്ന റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് സന്ദർശനം. തുടർന്ന് ഏപ്രിൽ 14-ന് രാംടെക്കിൽ നടക്കുന്ന റാലിയെ അഭിസംബോധന ചെയ്യുന്നതിനായി പ്രധാനമന്തി വീണ്ടും സംസ്ഥാനത്തെത്തും.
രാംടെക്കിലെത്തുന്ന അദ്ദേഹം റാലിയെ അഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായി നാഗ്പൂരിലെ ദീക്ഷാഭൂമിയിലെത്തുന്ന നരേന്ദ്രമോദി, ബാബാസാഹേബ് അംബേദ്കറിന് പ്രണാമം അർപ്പിക്കും. ഏപ്രിൽ 19-നാണ് ചന്ദ്രാപൂരിലും രാംടെക്കിലും വോട്ടെടുപ്പ് നടക്കുന്നത്.
മഹാരാഷ്ട്രയിൽ 48 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. 2019-ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 25-ൽ 23 സീറ്റുകളും ബിജെപി നേടിയിരുന്നു. 48 ലോക്സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 19,26, മെയ് 7,13,20 എന്നീ തീയതികളിലായി അഞ്ച് ഘട്ടങ്ങളിലായാകും നടക്കുക.