കൗമാര ലോകകപ്പിലെ സൂര്യോദയം, കിട്ടിയ അവസരം മുതലാക്കിയ അംഗ്ക്രിഷ് രഘുവൻഷി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൗമാര ലോകകപ്പിലെ സൂര്യോദയം, കിട്ടിയ അവസരം മുതലാക്കിയ അംഗ്ക്രിഷ് രഘുവൻഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 06:48 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎല്ലിലെ അരങ്ങേറ്റ മത്സരം ആഘോഷമാക്കിയ താരമാണ് കൊൽക്കത്തയുടെ യുവതാരം അംഗ്ക്രിഷ് രഘുവൻഷി. ബാറ്റിംഗിൽ ശ്രേയസ് അയ്യർക്ക് പകരക്കാരനായി മൂന്നാമനായി അംഗ്ക്രിഷിനെ ഇറക്കിയ പരിശീലകന് തെറ്റിയില്ല. 27 പന്തിൽ 5 ഫോറും 3 സിക്സും ഉൾപ്പെടെ 54 റൺസ് നേടിയാണ് താരം കളവിട്ടത്. ആഭ്യന്തര ക്രിക്കറ്റ് കളിച്ച് പരിചയമില്ലാത്ത 18 വയസുകാരന് ഐപിഎൽ ഒരു പുത്തൻ അനുഭവമാണ് സമ്മാനിച്ചത്.

നിറഞ്ഞ് കവിഞ്ഞ ഗ്യാലറിക്ക് മുന്നിൽ സ്വപ്‌ന തുല്യമായ അരങ്ങേറ്റം, അതും റെക്കോർഡോടെ. 19 വയസിന് മുമ്പ് ഐപിഎല്ലിൽ അർദ്ധ സെഞ്ച്വറി നേടിയ താരമെന്ന നേട്ടമാണ് ഡൽഹിക്കെതിരായ മത്സരത്തിൽ അംഗ്ക്രിഷിന് സ്വന്തമായത്. മുമ്പ് ശുഭ്മാൻ ഗിൽ ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഇഷൻ കിഷൻ, റിയാൻ പരാഗ്, പൃഥ്വി ഷാ എന്നിവരാണ് ഈ നേട്ടം കൈവരിച്ച താരങ്ങൾ.

ഫിൽ സാൾട്ടിന് പകരക്കാരനായി ആരാധകർ പ്രതീക്ഷിച്ചിരുന്നത് കെകെആർ നായകൻ ശ്രേയസ് അയ്യരെ. എന്നാൽ ആരാധകരെ പോലും അമ്പരിപ്പിച്ചാണ് മൂന്നാമനായി അംഗ്ക്രിഷ് ക്രീസിലെത്തിയത്. ഓവറിൽ നേരിട്ട ആദ്യ രണ്ട് പന്തുകളിലും ആൻറിച് നോർട്യക്കെതിരെ ബൗണ്ടറി നേടി താരം പതിയെ താളം കണ്ടെത്തി. ഡൽഹി ബൗളർമാരുടെ ഷോർട്ട് ബോളുകളെ ഭയമില്ലാതെ അതിർത്തി വര കടത്തിയാണ് താരം മുന്നേറിയത്.

ആഭ്യന്തര ക്രിക്കറ്റിൽ പാഡണിയാത്ത അംഗ്ക്രിഷ് ഐപിഎല്ലിലെത്തിയത് 2022-ലെ കൗമാര ലോകകപ്പിലെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ്. 46.3 ശരാശരിയിൽ 278 റൺസ് നേടിയ താരമായിരുന്നു ടൂർണമെന്റിലെ രാജ്യത്തിന്റെ ടോപ്‌സ്‌കോറർ. ലോകകപ്പിലെ റൺവേട്ടക്കാരുടെ പട്ടികയിൽ നാലാമനായും ഇടം പിടിച്ചു. 20 ലക്ഷം അടിസ്ഥാന വിലയക്കാണ് താരത്തെ കൊൽക്കത്ത ടീമിലെത്തിച്ചത്.

Tags: kolkata Knight Ridersangkrish raghuvanshi
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies