ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം കാട്ടുപന്നി ഓട്ടോയിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. ഡ്രൈവറായ റെജി, യാത്രികനായ ഷാജി എന്നിവർക്കാണ് പരിക്കേറ്റത്. പാൽ വിൽപനയ്ക്കായി പോകുന്നതിനിടെയായിരുന്നു ആക്രമണം.
പാൽ സൊസൈറ്റി ജീവനക്കാരാണ് ഷാജി. സൊസൈറ്റിയിലേക്കുള്ള പാൽ വാങ്ങി വിതരണം ചെയ്യാനായി പോവുമ്പോൾ കാട്ടുപന്നി വന്ന് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിലേക്ക് തെറിച്ചു വീണ ഷാജിയുടെയും റജിയുടെയും ദേഹത്തേക്ക് ഓട്ടോ മറിഞ്ഞു.
അപകടത്തിൽ ഷാജിക്ക് സാരമായി പരിക്കേറ്റു. ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും ഡ്രൈവർ റെജിയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.