വലിയ സാധ്യതയുള്ള നഗരമാണ് തിരുവനന്തപുരം; രാജീവ് ചന്ദ്രശേഖർ അനുയോജ്യനായ സ്ഥാനാർത്ഥി; കേരളത്തിൽ ബിജെപി സീറ്റ് നേടുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വലിയ സാധ്യതയുള്ള നഗരമാണ് തിരുവനന്തപുരം; രാജീവ് ചന്ദ്രശേഖർ അനുയോജ്യനായ സ്ഥാനാർത്ഥി; കേരളത്തിൽ ബിജെപി സീറ്റ് നേടുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 08:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും ബിജെപി സീറ്റുനേടുമെന്നും മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിൽ രാജ്യം മുന്നോട്ട് കുതിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഭാരതം ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറിയത്. അടുത്ത 5 വർഷം കൊണ്ട് രാജ്യം മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. ഭരണ വിരുദ്ധ വികാരമല്ല, ഭരണാനുകൂല വികാരമാണ് രാജ്യത്ത് അലയടിക്കുന്നത്. കേരളത്തിലെ ജനങ്ങളും ദേശീയതയുടെ മുഖ്യധാരയിലേക്ക് വന്നുകഴിഞ്ഞു. ഇത്തവണ കേരളത്തിൽ ബിജെപിക്ക് വോട്ട് കൂടുമെന്നും സീറ്റ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വലിയ സാധ്യതകളുള്ള നഗരമാണ് തിരുവനന്തപുരം. തലസ്ഥാനത്തിന് അനുയോജ്യനായ സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യത്തിന്റെ വികസനം അതിവേഗം മുന്നോട്ടുപോവുകയാണ്. ഗരിബ് കല്യാൺ യോജന ഉൾപ്പെടെയുള്ള പദ്ധതികളുടെ ഫലമാണിത്. 25 കോടി പേർ ദാരിദ്ര്യ രേഖയ്‌ക്ക് മുകളിലായി. ഇത് ലോകത്ത് ഒരു രാജ്യത്തും ഉണ്ടായിട്ടില്ല. 20 കോടി ജനങ്ങൾക്ക് വീട്, 50 കോടി പേർക്ക് കുടിവെള്ളം തുടങ്ങിയവ നൽകി. പദ്ധതികൾ ഇപ്പോഴും തുടരുന്നു. കഴിഞ്ഞ 10 വർഷത്തെ ഭരണത്തിൽ ജനങ്ങൾ സംതൃപ്തരാണ്.

ദേശീയതലത്തിൽ കോൺഗ്രസിനും ഇടത് പാർട്ടികൾക്കും ഒരേ അജണ്ടയാണ്. അവർ തമ്മിൽ യാതൊരുവിധ വ്യത്യാസവുമില്ല. അഴിമതിയും അടിച്ചമർത്തലുമാണ് അവരുടെ അജണ്ട. ഇത് കേരളത്തിലെ ജനങ്ങൾക്ക് അറിയാം. വിദ്യാസമ്പന്നരാണ് കേരളീയർ. എൽഡിഎഫും യുഡിഎഫും വോട്ട് ബാങ്കിനായി ദേശവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുന്നു. അവരുമായി സഖ്യമുണ്ടാക്കുന്നു. കേരളം വികസനത്തിൽ വളരെ പിന്നിലേക്ക് പോവുകയാണ്. ഇതെല്ലാം കേരളീയർക്ക് അറിയാം. അതിനാൽ തന്നെ കേരളത്തിലെ ജനങ്ങളും ദേശീയതയുടെ മുഖ്യധാരയിലേക്ക് വരുമെന്നും മോദിക്കൊപ്പം അണിനിരക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു.

വലിയ സാധ്യതകളുള്ള നഗരമാണ് തിരുവനന്തപുരം. തലസ്ഥാനത്തിന് അനുയോജ്യനായ സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ. 90-കളിൽ രാജ്യത്ത് ആദ്യമായി ടെക്നോപാർക്കുകൾ ആരംഭിച്ച നഗരമാണ് തിരുവനന്തപുരം. അതിനുശേഷം തുടങ്ങിയ പല നഗരങ്ങളും ഇന്ന് ടെക്നോളജി ഹബ്ബുകളായി മാറി. എന്നാൽ തിരുവനന്തപുരം ഇന്നും വളരെപുറകിലാണ്. മന്ത്രി എന്ന നിലയിൽ മികച്ച പദ്ധതികൾ കൊണ്ടുവന്നിട്ടുള്ള ആളാണ് രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്തിന്റെ കാര്യത്തിൽ വലിയ പ്രതീക്ഷയാണുള്ളത്. സാധ്യതകളെ പ്രായോഗിക വത്ക്കരിക്കാൻ രാജീവ് ചന്ദ്രശേഖറിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Tags: DEVENDRA FATNAVIS
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies