കേരള സ്‌റ്റോറി സിനിമ പ്രദർശനം; ഇടുക്കി രൂപതയ്‌ക്കെതിരെ വിഡി സതീശൻ; തെറ്റായ സമീപനമെന്ന് വിമർശനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള സ്‌റ്റോറി സിനിമ പ്രദർശനം; ഇടുക്കി രൂപതയ്‌ക്കെതിരെ വിഡി സതീശൻ; തെറ്റായ സമീപനമെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 01:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ചതിൽ ഇടുക്കി രൂപതയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രൂപതയിൽ സിനിമ  പ്രദർശിപ്പിച്ചത് ശരിയായില്ല. ദുരദർശനിൽ പോലും സിനിമ സംപ്രേഷണം ചെയ്യരുതെന്ന് എഴുതി കൊടുത്ത ആളുകളാണ് ഞങ്ങളെന്നും വി.ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വി.ഡി സതീശൻ.

കേരള സ്റ്റോറി ശരയായ കഥയല്ല. കേരളത്തെ അപമാനിക്കുന്നതിന് ഉണ്ടാക്കിയ കഥയാണ്.
കേരളത്തിൽ ഇല്ലാത്ത കാര്യം കേരളത്തിൽ ഉണ്ടെന്ന് വരുത്തി കേരളത്തെ അപമാനിക്കുകയാണെന്നും അതിനോട് ഞങ്ങൾക്ക് യോജിപ്പില്ലെന്നുമായിരുന്നു സതീശന്റെ പ്രതികരണം. ലൗ ജിഹാദ് ഉൾപ്പെടെയുളള കാര്യങ്ങൾ ഇപ്പോഴും സമൂഹത്തിൽ സജീവമാണെന്ന ക്രൈസ്തവ സഭകളുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൗമാരക്കാർക്കിടയിൽ ബോധവൽക്കരണം നടത്താൻ ഇടുക്കി രൂപത തീരുമാനിച്ചത്.

ക്രൈസ്തവ വിശ്വാസികളായ പെൺകുട്ടികളെ ഇതുപോലെ ചതിയിൽ പെടുത്താൻ നീക്കം നടക്കുന്നതായി പല തവണ സഭാ നേതൃത്വങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. മതപഠന ക്ലാസുകൾ നടക്കുന്ന പളളികളിൽ കപട പ്രണയത്തിനെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് ഇടുക്കി രൂപത സിനിമ പ്രദർശിപ്പിച്ചത്. പ്രണയം നടിച്ച് പെൺകുട്ടികളെ നിർബന്ധിച്ച് മതംമാറ്റുന്നതും തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് എത്തിക്കുന്നതുമാണ് സിനിമയുടെ പ്രമേയം. കേരളത്തിലടക്കം പ്രദർശനം നടത്തി മികച്ച അഭിപ്രായം നേടിയ സിനിമയാണിത്.

കഴിഞ്ഞ ദിവസം സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരെയും ഇടത് – വലത് നേതാക്കൾ രംഗത്ത് വന്നിരുന്നു. സമൂഹത്തിൽ ലൗ ജിഹാദ് നിലനിൽക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണെന്നും ഈ പ്രവണത തടയാനും ബോധവൽക്കരണം നടത്താനുമാണ് സിനിമ പ്രദർശിപ്പിച്ചതെന്നും രൂപത പിആർഒ ജിൻസ് കാരക്കാട്ടിൽ വ്യക്തമാക്കിയിരുന്നു.

Tags: VD Satheesanവി.ഡി സതീശൻThe Kerala Story
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies