കേരളത്തിലെ വോട്ടർമാർ ഇക്കുറി മാറി ചിന്തിക്കും; മോദി സർക്കാരിന്റെ വികസനത്തിൽ കേരളവും മാറുന്നു: പ്രകാശ് ജാവദേക്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ വോട്ടർമാർ ഇക്കുറി മാറി ചിന്തിക്കും; മോദി സർക്കാരിന്റെ വികസനത്തിൽ കേരളവും മാറുന്നു: പ്രകാശ് ജാവദേക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 02:58 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: കേരളത്തിലെ വോട്ടർമാർ ഇക്കുറി മാറി ചിന്തിക്കുമെന്നും സംസ്ഥാനത്ത് ദേശീയതയുടെ അലയൊലികൾ ഉണ്ടാകുമെന്നും ബിജെപി കേരള പ്രഭാരി
പ്രകാശ് ജാവദേക്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പാക്കുന്ന അതിവേഗ വികസന പ്രവർത്തനങ്ങളിലൂടെ കേരളവും മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലവസരങ്ങൾ സൃഷ്ടിച്ച് രാജ്യാന്തര തലത്തിൽ വലിയ വികസനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാർ നടപ്പിലാക്കുന്നത്. കേരളത്തിന്റെ വികസനത്തിന് കേന്ദ്രസർക്കാർ ഒട്ടനവധി പദ്ധതികൾ അനുവദിക്കുകയും നടപ്പാക്കുകയും ചെയ്തു. കൊച്ചി മെട്രോ, വാട്ടർ മെട്രോ പോലുള്ള വൻ പദ്ധതികൾ നടപ്പിലാക്കാൻ മോദി സർക്കാർ വരേണ്ടി വന്നു. ദേശീയപാതയുടെ വികസനം അതിവേഗം പുരോഗമിക്കുകയാണ്. ആലപ്പുഴ, മാഹി, ബൈപ്പാസുകൾ ഇതിനോടകം ജനങ്ങൾക്ക് മുന്നിലെത്തി.

കേരളത്തിന്റെ വികസനത്തിനും പ്രധാനമന്ത്രി ഒട്ടനവധി പദ്ധതികൾ അനുവദിച്ചു. അതിവേഗ വികസന പ്രവർത്തനങ്ങളിലൂടെ കേരളവും മാറുകയാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും മോദി സർക്കാരിന്റെ വികസന പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നുണ്ട്. ജാതി മത ഭേദമില്ലാതെയാണ് പദ്ധതികളുടെ ഗുണങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നത്. അതുകൊണ്ട് രാജ്യത്തെ എല്ലാ കുടുംബവും പ്രധാനമന്ത്രിയോട് നന്ദി പറയുകയാണ്.

കോൺഗ്രസിലെ കുടുംബവാഴ്ച ഇന്ന് കേരളത്തിലെ സിപിഎമ്മിലും നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അഴിമതി മാത്രമാണ് ഇടതുസർക്കാർ നടത്തുന്നത്. ദേശീയ തലത്തിൽ ഇന്ന് സിപിഎമ്മിനെ എവിടേയും കാണാനില്ല. കേരളത്തിൽ സംഭവിക്കാൻ പോകുന്നതും ഇതുതന്നെയാണ്. 1989- ൽ ഒരു മുസ്ലീം സ്ഥാനാർത്ഥിയെ പോലും കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചിരുന്നില്ല. മലപ്പുറത്തെ എൻഡിഎ സ്ഥാനാർത്ഥി അബ്ദുൾ സലാം മികച്ച വ്യക്തിയാണ്. എല്ലാവരും ഒന്നാണെന്ന ചിന്താഗതിയിൽ വിശ്വസിക്കുന്നവരാണ് ബിജെപി പ്രവർത്തകർ. മോദിക്ക് വോട്ട് ചെയ്യുമെന്നാണ് മലപ്പുറത്തെ മുസ്ലീം കുടുംബങ്ങൾ പറയുന്നതെന്നും പ്രകാശ് ജാവദേക്കർ കൂട്ടിച്ചേർത്തു.

 

 

Tags: Narendra Modiprakash javedhkar
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies