എം ജി ആറിനും കരുണാനിധിക്കും ജയലളിതയ്ക്കും ഒരേപോലെ പ്രിയപ്പെട്ടവൻ; ഇദയക്കനി, ബാഷാ, കാക്കിച്ചട്ടൈ സിനിമകളുടെ നിർമാതാവ് ആർഎം വീരപ്പൻ അന്തരിച്ചു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എം ജി ആറിനും കരുണാനിധിക്കും ജയലളിതയ്‌ക്കും ഒരേപോലെ പ്രിയപ്പെട്ടവൻ; ഇദയക്കനി, ബാഷാ, കാക്കിച്ചട്ടൈ സിനിമകളുടെ നിർമാതാവ് ആർഎം വീരപ്പൻ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 04:16 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : തമിഴ്നാട് മുൻ മന്ത്രിയും ചലച്ചിത്ര നിർമ്മാതാവുമായ ആർഎം വീരപ്പൻ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യത്തെ തുടർന്ന് രാഷ്‌ട്രീയത്തിൽ നിന്ന് വിരമിച്ച ആർഎം വീരപ്പന് 98 വയസ്സായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തമിഴ്നാട്ടിലെ മുതിർന്ന ദ്രാവിഡ രാഷ്‌ട്രീയ നേതാക്കളിൽ പ്രമുഖനാണ് ആർഎംവി എന്നറിയപ്പെടുന്ന ആർഎം വീരപ്പൻ. എഴുപതുകളിലും എൺപതുകളിലും എഐഎഡിഎംകെ രാഷ്‌ട്രീയത്തിലെ ‘ചാണക്യൻ’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്

പുതുക്കോട്ട ജില്ലയിലെ വല്ലാതിരകോട്ടൈ ഗ്രാമത്തിലാണ് വീരപ്പൻ ജനിച്ചത്.1953-ൽ എം.ജി.ആറിന്റെ സഹായിയായി ചേർന്ന ആർ.എം.വീരപ്പൻ വൈകാതെ അദ്ദേഹത്തിന്റെ വിശ്വസ്തനായി, അദ്ദേഹത്തിന്റെ അക്കൗണ്ടൻ്റായി ഉയർന്ന വീരപ്പനെ എം.ജി.ആർ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചിരുന്നു. ആർഎം വീരപ്പൻ പിന്നീട് സത്യാ മൂവീസ് തുടങ്ങുകയും നിരവധി ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.

എംജിആർ 1972-ൽ ഡിഎംകെയിൽ നിന്ന് പുറത്തു വന്ന ശേഷം, എഐഎഡിഎംകെ എന്ന പേരിൽ പ്രത്യേക പാർട്ടി ആരംഭിച്ചപ്പോൾ ആർഎം വീരപ്പൻ അദ്ദേഹത്തെ പിന്തുണച്ചു .ആർഎം വീരപ്പൻ എഐഎഡിഎംകെയുടെ പ്രധാന സംഘാടകരിൽ ഒരാളായി മാറി. എ ഐ എ ഡി എം കെ പാർട്ടി രൂപീകരണത്തിനായി എംജിആർ ഫാൻസ് ക്ലബ്ബുകളെ ഏകോപിപ്പിച്ച സംഘടനയുടെ ശിൽപിയായിരുന്നു അദ്ദേഹം. 1984-ൽ എം.ജി.ആർ. അനാരോഗ്യം മൂലം പ്രചാരണം നടത്താൻ കഴിയാതെ വന്നപ്പോൾ ആർഎം വീരപ്പൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു.

എം.ജി.ആറിന്റെ മരണശേഷം എഡിഎംകെ രണ്ടായി പിളർന്നപ്പോൾ, 98 എംഎൽഎമാരുടെ പിന്തുണയോടെ എംജിആറിന്റെ ഭാര്യ വി എൻ ജാനകിയെ മുഖ്യ മന്ത്രിയാക്കുന്നതിൽ ആർഎം വീരപ്പന്റെ പങ്ക് നിർണായകമായിരുന്നു. പിന്നീട് എഡിഎംകെ യോജിച്ചപ്പോൾ എഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി നിയമിതനായി. രണ്ടു തവണ നിയമസഭയിലേക്കും മൂന്നു തവണ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കും ആർഎം വീരപ്പൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1977 മുതൽ 1996 വരെ എംജിആറിന്റെയും ജാനകിയുടെയും ജയലളിതയുടെയും നേതൃത്വത്തിലുള്ള സർക്കാരുകളിൽ, ഹിന്ദുമത ചാരിറ്റീസ് വകുപ്പ്, ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ ആർഎം വീരപ്പൻ കൈകാര്യം ചെയ്തു.

എഐഎഡിഎംകെയിലാണെങ്കിലും ഡിഎംകെ അധ്യക്ഷൻ കരുണാനിധിയുമായും ഡിഎംകെ നേതാക്കളുമായും ആർഎം വീരപ്പൻ സൗഹൃദത്തിലായിരുന്നു.1996 ന് ശേഷം ജയലളിതയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ട ആർഎം വീരപ്പൻ എംജിആർ കഴകം എന്ന പേരിൽ പ്രത്യേക പാർട്ടി ആരംഭിച്ചു.

1966 മുതൽ 2006 വരെ എംജിആർ സംവിധാനം ചെയ്ത ദൈവത്തായ് , നാൻ ആണയിട്ടാൽ, കാവൽക്കാരൻ, റിക്ഷാക്കാരൻ, ഇദയക്കനി, തുടങ്ങി എം ജി ആർ നായകനായ നിരവധി ചിത്രങ്ങൾ ആർഎം വീരപ്പൻ നിർമ്മിച്ചിട്ടുണ്ട്.

ഊർക്കാവലൻ, തങ്ക മകൻ, പണക്കാരൻ , ബാഷാ, എന്നീ രജനീകാന്ത് ചിത്രങ്ങളും, കമൽഹാസൻ അഭിനയിച്ച കാക്കിച്ചട്ടൈ, കാതൽ പരിശ് തുടങ്ങിയ സിനിമകളും ആർഎം വീരപ്പൻ നിർമ്മിച്ചവയാണ്.

Tags: R. M. VeerappanMG RamachandranBasha
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies