കോഴിക്കോട്: മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച. കോഴിക്കോട് പൊന്നാനിയിലാണ് മാസപ്പിറവി കണ്ടത്. മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നാളെ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കോഴിക്കോട് ഖാസി സയ്യീദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ തുടങ്ങിയവർ അറിയിച്ചു.
ഒമാന്‍ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും നാളെയാണ് ചെറിയപെരുന്നാള്‍. മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കിയാണ് ഗൾഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
ഉത്തർപ്രദേശിലും ഡൽഹിയിലും മാസപ്പിറവി കണ്ടില്ല. അതുകൊണ്ടു തന്നെ 11 ന് ആയിരിക്കും ഇവിടെ പെരുന്നാൾ ആഘോഷിക്കുകയെന്ന് ഡൽഹി ജമാ മസ്ജിദ് ഷാഹി ഇമാം അഹമ്മദ് ബുഖാരി അറിയിച്ചു. കശ്മീരിൽ മാസപ്പിറ കണ്ടതിനെ തുടർന്ന് ബുധനാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും