ലോകം ഇന്ന് ഭാരതത്തിന്റെ വാക്കുകൾക്കായി കാതോർക്കുന്നു; ഇന്ത്യ വിശ്വഗുരുവായി മാറുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകം ഇന്ന് ഭാരതത്തിന്റെ വാക്കുകൾക്കായി കാതോർക്കുന്നു; ഇന്ത്യ വിശ്വഗുരുവായി മാറുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 07:15 am IST
FacebookTwitterWhatsAppTelegram

ദേവസ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വിശ്വഗുരു ആയി മാറുമെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും വിദിഷയിലെ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയുമായ ശിവരാജ് ചൗഹാൻ. രാജ്യത്തിന്റെ വികസനക്കുതിപ്പ് അതിവേഗമാണെന്നും, ലോകം ഇന്ന് ഭാരതത്തിന്റെ വാക്കുകൾക്കായി കാതോർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേവസിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച കോൺഗ്രസിനെതിരെയും ശിവരാജ് സിംഗ് ചൗഹാൻ രൂക്ഷ വിമർശനം ഉന്നയിച്ചു. ” രാമക്ഷേത്രം പണിതുയർത്തിയപ്പോൾ രാജ്യത്തെ ജനങ്ങളെല്ലാം സന്തോഷിച്ചു. അവർ സന്തോഷസൂചകമായി വീടുകളിൽ ദീപങ്ങൾ തെളിയിച്ചു. പ്രാണപ്രതിഷ്ഠയിലേക്ക് കോൺഗ്രസിനേയും ക്ഷണിച്ചു. എന്നാൽ അവർക്ക് അതിനുള്ള ഭാഗ്യം ഉണ്ടായില്ല. അവർ ക്ഷേത്രം സന്ദർശിക്കുകയില്ലെന്ന് അധികൃതരെ അറിയിച്ചു. രാമക്ഷേത്ര ദർശനം നിരസിച്ചത് കോൺഗ്രസിന് മേൽ എന്നും വലിയ കളങ്കമായി തന്നെ ഉണ്ടാകും. കോൺഗ്രസിന്റെ പ്രതിച്ഛായ ഇതോടെ എന്നേക്കുമായി ഇല്ലാതായി.

ജനാധിപത്യവും ഭരണഘടനയും ഇന്ന് സുരക്ഷിതമായ കരങ്ങളിലാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും നുണകളുമാണ് കോൺഗ്രസ് ബിജെപിക്കെതിരെ ഉയർത്തുന്നത്. പ്രധാനമന്ത്രിയുടെ ജനപ്രീതിയിൽ വിറളി പൂണ്ടാണ് കോൺഗ്രസ് ഇത്തരത്തിൽ പെരുമാറുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ രാജ്യം കത്തിക്കുമെന്ന തരത്തിലുള്ള വിചിത്രമായ പ്രസ്താവനയാണ് രാഹുൽ ഗാന്ധി നടത്തുന്നത്.

രാജ്യം കത്തിക്കണമെന്നാണോ കോൺഗ്രസ് ആഗ്രഹിക്കുന്നത്? രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോട് സോണിയ ഗാന്ധിയും യോജിപ്പ് അറിയിക്കുന്നുണ്ടോ? അഴിമതിയിൽ കുളിച്ച് നിൽക്കുന്ന പാർട്ടികളെല്ലാം ഇന്ന് ബിജെപിക്കെതിരെ ഒരുമിച്ചിരിക്കുകയാണ്. രാജ്യത്തിന് വേണ്ടിയാണ് ഈ സർക്കാർ പ്രവർത്തിക്കുന്നത്. ജനങ്ങൾ അത് കൃത്യമായി കണ്ട് മനസിലാക്കിയിട്ടുണ്ടെന്നും” ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഏപ്രിൽ 19, ഏപ്രിൽ 26, മെയ് 7, മെയ് 13 എന്നീ തിയതികളിലായി നാല് ഘട്ടങ്ങളിലായാണ് മധ്യപ്രദേശിലെ 29 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags: FEATURED2shivraj singh chauhanpm modi
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies