കുൽദീപിന്റെ പ്രഹരത്തിലും രക്ഷകനായി ആയുഷ് ബദോനി; ലക്നൗവിനെതിരെ ഡൽഹിക്ക് 168 റൺസ് വിജയലക്ഷ്യം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കുൽദീപിന്റെ പ്രഹരത്തിലും രക്ഷകനായി ആയുഷ് ബദോനി; ലക്നൗവിനെതിരെ ഡൽഹിക്ക് 168 റൺസ് വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2024, 09:55 pm IST
Facebook
Twitter
WhatsAppTelegram

തുടർ വിജയങ്ങളുടെ ആത്മവിശ്വാസത്തിലിറങ്ങിയ ലക്‌നൗവിന്റെ സ്വപ്‌നങ്ങൾക്ക് കൂച്ചുവിലങ്ങിട്ട് ഡൽഹി ക്യാപിറ്റൽസ്. ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ ഭേദപ്പെട്ട സ്‌കോറിലൊതുക്കി ഡൽഹി ബൗളർമാർ. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണ് ആതിഥേയർ നേടിയത്. നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങിയ കുൽദീപ് യാദവിന്റെയും രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ഖലീൽ അഹമ്മദിന്റെയും പ്രകടനമാണ് ലക്‌നൗവിനെ ഈ സ്‌കോറിൽ ഒതുക്കിയത്. അർദ്ധസെഞ്ചറി നേടിയ ആയുഷ് ബേധോനിയുടെ (55*) പ്രകടനമാണ് വലിയ തകർച്ചയിൽ നിന്ന് ലക്‌നൗവിനെ രക്ഷിച്ചത്.

ടോസ് നേടിയ ലക്‌നൗ ക്യാപ്റ്റൻ കെ.എൽ.രാഹുൽ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും(19) കെ എൽ രാഹുലും(39) ചേർന്ന് ലക്‌നൗവിന് സ്വപ്‌ന തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് സ്‌കോർ ബോർഡിൽ 28 റൺസ് ചേർത്തപ്പോഴേക്കും കോക്കിനെ പുറത്താക്കി ഖലീൽ അഹമ്മദ് ഡൽഹിക്ക് പ്രഹരം നൽകി. വൺഡൗണായെത്തിയ ദേവ്ദത്ത് പടിക്കലിനെ കൂട്ടുചിടിച്ച് സ്‌കോർ ചലിപ്പിക്കാനുള്ള നായകന്റെ ശ്രമങ്ങളും ഫലം കണ്ടില്ല. 6 പന്തിൽ നിന്ന് മൂന്ന് റൺസുമായി ദേവ്ദത്ത് മടങ്ങി.

മദ്ധ്യനിരയിൽ തുടർച്ചയായി വിക്കറ്റുകൾ വീഴ്‌ത്തി ഡൽഹി ലക്‌നൗവിനെ കുൽദീപ് യാദവ് പ്രതിരോധത്തിലാഴ്‌ത്തി. മാർക്കസ് സ്‌റ്റോയിനിസ്(8), നിക്കോളാസ് പൂരാൻ(0), ദീപക് ഹൂഡ(10), ക്രുണാൽ പാണ്ഡ്യ(3) എന്നിവരാണ് ലക്‌നൗ നിരയിൽ തിളങ്ങാനാകാതെ മടങ്ങിയത്. ആയുഷ് ബദോനി(55), അർഷാദ് ഖാൻ(20) എന്നിവർ പുറത്താകാതെ നിന്നു. അവസാന ഓവറിലെ ഇരുവരുടെയും വെടിക്കെട്ട് പ്രകടനമാണ് ലക്‌നൗവിന് ഭേദപ്പെട്ട സ്‌കോർ ലഭിക്കാൻ കാരണമായത്. ഡൽഹിക്ക് വേണ്ടി കുൽദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി. ഖലീൽ അഹമ്മദ് രണ്ടും ഇഷാന്ത് ശർമ്മ മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

 

Tags: delhi capitalsLucknow Super GiantsKuldeep YadavAYUSH BADONI
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies